മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം: പ്രതിഷേധം ശക്തം

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ ഇടത് സൈബറിടങ്ങളില്‍ വ്യാപകമായ അധിക്ഷേപവും ആക്രമണവും. റിപ്പോര്‍ട്ടര്‍ ടിവിയിലെ ‘മീറ്റ് ദി എഡിറ്റേഴ്‌സ്’ എന്ന പരിപാടിയില്‍ വയനാട് ദുരന്തബാധിതരുമായി ബന്ധപ്പെട്ട് സ്മൃതി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വയനാട് ദുരന്തത്തിനിരയായവരെ തെരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവന്ന് ‘നാടകം കളിച്ചു’ എന്ന് സ്മൃതി ആരോപിച്ചതാണ് ഇടത് കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ, മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയെയാണ് സ്മൃതി വിമര്‍ശിച്ചത്. അറപ്പുളവാക്കുന്ന ഭാഷയിലുള്ള

പത്തിന് പകരം അഞ്ച്; രണ്ടക്കത്തില്‍ താമര വിരിയില്ലെന്ന് ബിജെപി വിലയിരുത്തല്‍; ക്രൈസ്തവ വോട്ടുകളിലെ പ്രതീക്ഷ പാളി; ട്വന്റി ട്വന്റി പരീക്ഷണം പൊളിഞ്ഞു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബൂത്തുതല കണക്കുകള്‍ പരിശോധിച്ച ബിജെപി ക്യാമ്പില്‍ പ്രതീക്ഷ മാത്രം. തിരഞ്ഞെടുപ്പിന് മുന്‍പ് അവകാശപ്പെട്ടിരുന്ന പത്ത് സീറ്റുകള്‍ എന്ന ലക്ഷ്യം നടക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം പ്രാഥമികമായി വിലയിരുത്തി. കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പോലും അട്ടിമറി സാധ്യതകള്‍ കുറവാണെന്നും, അഞ്ച് സീറ്റുകള്‍ കിട്ടിയാല്‍ തന്നെ വലിയ നേട്ടമായി കണക്കാക്കേണ്ടി വരുമെന്നുമാണ് കോര്‍ കമ്മിറ്റിയിലെ പൊതുവികാരം. <iframe width=”560″ height=”315″ src=”https://www.youtube.com/embed/lb9AwroE094?si=xJ-ayfguQFFadyvM” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope;

ശബരിമല സ്വര്‍ണക്കൊള്ള: അനിശ്ചിതത്വത്തിന്റെ നിഴലില്‍ അന്വേഷണം; വിരമിക്കലും ഭരണമാറ്റ ഭീതിയും എസ്ഐടിയെ സ്വാധീനിക്കും; 2025ലെ കൊള്ളയും അന്വേഷണത്തിലേക്ക് വരും

തിരുവനന്തപുരം: രാജ്യത്തെ ഭക്തികേന്ദ്രങ്ങളെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണം അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍. കുറ്റപത്രത്തിന്റെ കരട് തയ്യാറായിട്ടും പ്രോസിക്യൂഷന്‍ അനുമതിക്കായി സര്‍ക്കാരിന് കൈമാറാതെ പ്രത്യേക അന്വേഷണ സംഘം മെല്ലെപ്പോക്ക് തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടവിരമിക്കലും വരാനിരിക്കുന്ന ഭരണമാറ്റ സാധ്യതകളും അന്വേഷണത്തെ അട്ടിമറിക്കുമോ എന്ന ആശങ്ക  ശക്തമാകുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മാത്രം തുടര്‍നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന തന്ത്രപരമായ നീക്കത്തിലാണ് എസ്ഐടി ഇപ്പോള്‍. ജംഷഡ്പൂരിലെ കേന്ദ്ര ലാബില്‍ നിന്നുള്ള നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനാ

‘വാഴ’ മൂന്നാം ഭാഗം വരുന്നു; ഇത്തവണ പെൺകുട്ടികളുടെ കഥ; ടാഗ്‌ലൈൻ ശ്രദ്ധേയം;സംവിധാനം വിശ്വൻ ശ്രീജിത്ത്; ഔദ്യോഗിക പ്രഖ്യാപനവുമായി വിപിൻ ദാസ്

കൊച്ചി: തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘വാഴ’ ഫ്രാഞ്ചൈസിയിൽ നിന്ന് മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥ പറയുന്ന ചിത്രവുമായാണ് അണിയറപ്രവർത്തകർ എത്തുന്നത്. സിനിമയുടെ നിർമ്മാണ പങ്കാളിയും തിരക്കഥാകൃത്തുമായ വിപിൻ ദാസാണ് മൂന്നാം ഭാഗത്തിന്റെ ഔദ്യോഗിക അനൗൺസ്‌മെന്റ് നടത്തിയത്. നവാഗതനായ വിശ്വൻ ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നാം ഭാഗത്തിന്റെ ടാഗ്‌ലൈൻ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ‘ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’  എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ആൺകുട്ടികളുടെ ആത്മകഥ

സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും; പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി ഇന്ത്യൻ ടീമിലേക്ക്; അയർലൻഡ് പര്യടനത്തിൽ ചരിത്രം കുറിക്കാൻ യുവപ്രതിഭ,ബിസിസിഐയുടെ പച്ചക്കൊടി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ദശാബ്ദങ്ങൾ പഴക്കമുള്ള ഒരു റെക്കോർഡ് തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് ബീഹാർ സ്വദേശിയായ കൗമാര താരം വൈഭവ് സൂര്യവൻഷി. അയർലൻഡിലേക്കുള്ള ഇന്ത്യൻ ടീമിന്റെ പര്യടനത്തിൽ വൈഭവിനെ ഉൾപ്പെടുത്താൻ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതി ഒരുങ്ങുന്നതായാണ് സൂചന. കഴിഞ്ഞ മാസമാണ് വൈഭവ് 15 വയസ്സിലേക്ക് കടന്നത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് ഈ ഇടങ്കയ്യൻ ബാറ്ററെ ദേശീയ ടീമിന്റെ പടിവാതിൽക്കൽ എത്തിച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങൾ നൽകുന്ന

ഉരുകുന്ന കേരളം, കത്തുന്ന മീറ്റര്‍; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്; സംസ്ഥാനം ഇരുട്ടിലാകുമോ?

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ വൈദ്യുതി ഉപഭോഗം സകല നിയന്ത്രണങ്ങളും ലംഘിച്ച് കുതിക്കുന്നു. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസം രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ വരും ദിവസങ്ങളില്‍ ലോഡ് ഷെഡിംഗ് ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അസഹനീയമായ ചൂടാണ് ഈ

പാലക്കാട് 40 ഡിഗ്രി കടക്കും; ചൂട് താങ്ങാനാവാതെ മീനുകൾ ചത്തുപൊങ്ങി; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്; ജാഗ്രതാ നിർദേശം

പാലക്കാട്: കേരളത്തിൽ വേനൽച്ചൂട് അസഹനീയമാകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. കൊച്ചിയിലും താപനില 37 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നതോടെ നഗരജീവിതം ദുസഹമായിരിക്കുകയാണ്.  കടുത്ത ചൂട് മനുഷ്യരെ മാത്രമല്ല മറ്റ് ജീവജാലങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പാലക്കാട് സുമതി എന്ന കർഷക പാട്ടത്തിനെടുത്ത് വളർത്തിയിരുന്ന കുളത്തിലെ മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊങ്ങി. ഉയർന്ന താപനിലയും വെള്ളത്തിൽ

നാടിനെ നടുക്കി മൂഴിക്കല്‍ കൊലപാതകം: സ്വാഭാവദൂഷ്യം ചോദ്യം ചെയ്ത പകയില്‍ പൊലിഞ്ഞത് കൗമാരക്കാരിയുടെ ജീവന്‍; യുവാവ് ജീവനൊടുക്കിയത് അതിക്രൂരമായി; മൂഴിക്കലിലെ പ്രതികാര കഥ

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ ഉറക്കത്തിനിടെ പതിനാറുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്. സഹോദരിപുത്രിയായ നസ്രിനയെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ അദ്നാന്‍ ആത്മഹത്യ ചെയ്തത് സിനിമകളെ വെല്ലുന്ന ക്രൂരതയോടെയാണെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍ വീട്ടിലുള്ളപ്പോള്‍ തന്നെ നടന്ന ഈ ഇരട്ട മരണം നാടിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കിയിരിക്കുകയാണ്. യുവാവിന്റെ സ്വാഭാവദൂഷ്യത്തെച്ചൊല്ലി കുടുംബത്തില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അദ്നാന്‍ പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി ഇയാളെ ചോദ്യം ചെയ്തിരുന്നതായും

ഉപരോധം തള്ളി ചൈനീസ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു; ആഗോള ശ്രദ്ധയിൽ ‘റിച്ചി സ്റ്റാറി’

ടെഹ്റാൻ: അമേരിക്കൻ ഉപരോധം മറികടന്ന് ചൈനീസ് ടാങ്കർ ഹോർമുസ് കടലിടുക്ക് കടന്നു. യുഎഇയിൽ നിന്നുള്ള മെഥനോൾ വഹിച്ചുവന്ന ‘റിച്ചി സ്റ്റാറി’ (Rich Starry) എന്ന കപ്പലാണ് അമേരിക്കൻ ഉപരോധം നിലവിൽ വന്നതിനുശേഷം പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ കപ്പലായി മാറിയിരിക്കുന്നത്. ഷിപ്പിംഗ് ഡാറ്റാ ഏജൻസികളായ എൽഎസ്ഇജി (LSEG), മറൈൻ ട്രാഫിക്, കെപ്ലർ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ചയാണ് ഈ തന്ത്രപ്രധാനമായ പാതയിലൂടെ കപ്പൽ നീങ്ങിയത്. ഇറാനുമായുള്ള വ്യാപാര ഇടപാടുകളുടെ പേരിൽ ഈ കപ്പലിനും ഇതിന്റെ

കോളേജുകളിലെ അധ്യാപക പീഡനം: അതിവേഗ പരിഹാര കമ്മിറ്റി വേണമെന്ന് ആവശ്യം; ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം: കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ സെഷണൽ മാർക്കിന്റെ മറവിൽ അധ്യാപകരിൽ നിന്നും  വിദ്യാർഥികൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങൾ തടയാനും കുറ്റക്കാർക്കെതിരെ ഉടനടി നടപടി സ്വീകരിക്കാനും സർവകലാശാലകളിൽ അതിവേഗ അധ്യാപക പീഡന പരിഹാര കമ്മിറ്റികൾ  രൂപീകരിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഇത് സംബന്ധിച്ച് സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.  വിദ്യാർത്ഥികളുടെ സെഷണൽ മാർക്കുകൾ  വെട്ടി കുറയ്ക്കുന്നതും അതിലൂടെ വിദ്യാർത്ഥികളെ ഭീഷണിപെടുത്തി പീഡിപ്പിക്കുന്നതും കോളേജുകളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോളേജുകളിൽ