തിരുവനന്തപുരത്ത് അനധികൃത വാഹന വാടക കേന്ദ്രം പൂട്ടിച്ചു; 200 ലിറ്റർ പെട്രോളും വാഹനങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഇരുചക്ര വാഹന വാടകയ്ക്ക് നൽകൽ കേന്ദ്രം പോലീസ് കണ്ടെത്തി അടച്ചുപൂട്ടി. വാടകയ്ക്ക് നൽകാനായി ഇവിടെ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിഴക്കേക്കോട്ട പഴവങ്ങാടി ഗണപതി കോവിലിനു സമീപമാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഏറെ നാളായി പ്രവർത്തിച്ചുവന്നിരുന്ന ഈ കേന്ദ്രം കണ്ടെത്തിയത്. ഇരുചക്രവാഹനങ്ങൾക്ക് പുറമെ വിവിധതരം കാറുകളും ഇവിടെനിന്നും വാടകയ്ക്ക് നൽകാറുണ്ടെന്നു

ബല്‍റാം കുമാര്‍ ഉപാധ്യായക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം; കോടതിയില്‍ ഹര്‍ജി, ജയില്‍ വകുപ്പ് മേധാവിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരന്‍

തിരുവനന്തപുരം: സംസ്ഥാന ജയിൽ വകുപ്പ് മേധാവിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ബൽറാം കുമാർ ഉപാധ്യായക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് പൊതുപ്രവർത്തകനായ ടി.എസ്. ആശിഷ് ഹർജി നൽകിയത്. അഴിമതിക്കേസിൽ സസ്പെൻഷനിലായ മുൻ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാം കുമാർ ഉപാധ്യായ ഒത്താശ ചെയ്തുവെന്നും ഇതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നുമാണ് ഹർജിയിലെ ഗുരുതര ആരോപണം. ഡിഐജി പദവിയിൽ നിന്ന് വിരമിച്ച പി. അജയകുമാർ ഒരു മാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് റഷ്യ; യുക്രെയ്‌നില്‍ ഡ്രോണ്‍ ആക്രമണം; സമാധാന ചര്‍ച്ചകള്‍ക്കിടയിലും സംഘര്‍ഷം

കീവ്: ഈസ്റ്റര്‍ പ്രമാണിച്ച് വ്‌ലാഡിമിര്‍ പുടിന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് റഷ്യ യുക്രെയ്‌നില്‍ വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കാലാവധി തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 470-ഓളം ലംഘനങ്ങളാണ് റഷ്യന്‍ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുക്രെയ്ന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യുദ്ധം അവസാനിക്കാറായി എന്ന സൂചനകള്‍ ഇരുരാജ്യങ്ങളും നല്‍കുന്നതിനിടയിലാണ് ഈ പുതിയ പ്രത്യാക്രമണങ്ങള്‍. ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഞായറാഴ്ച വരെയായിരുന്നു പുടിന്‍ വെടിനിര്‍ത്തല്‍ ഉത്തരവിട്ടത്. സമാധാന നീക്കങ്ങള്‍ക്കായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി ശങ്കരദാസിന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന തിരുവിതാംകൂർ  ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചിട്ടുള്ളത്.  ശങ്കരദാസ് പ്രതിയായ രണ്ട് കേസുകളിലും കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിന് ഇന്നുതന്നെ ജെയിൽ മോചിതനാകാൻ കഴിയും.  ശങ്കരദാസിനു കൂടി ജാമ്യം ലഭിച്ചതോടെ  ശബരിമല സ്വർണ്ണക്കൊ ള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട്  ശങ്കരദാസ് മാത്രമാണ് ഇപ്പോൾ ജയിലിലുള്ളത്.

എം എസ് സന്തോഷ് ഇനി പോലീസ് സൂപ്രണ്ട്; സസ്പെൻഷനും തഴയപ്പെടലിനും ഒടുവിൽ ഉദ്യോഗക്കയറ്റം

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നൽകിയെന്നാരോപിച്ചു സസ്പെൻഡ്‌ ചെയ്യപ്പെട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം എസ് സന്തോഷിന് ഒടുവിൽ ശാപമോക്ഷം. അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട ഉദ്യോഗക്കയറ്റം ഇന്ന് അദ്ദേഹത്തിന് ലഭിച്ചു. കേരള പോലീസിലെ ഏറ്റവും സീനിയർ ഡിവൈ എസ് പി യായ എം എസ് സന്തോഷിനെ പോലീസ് സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നൽകി നിയമിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങി.സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം ആസ്ഥാനമായുള്ള സെൻട്രൽ യൂണിറ്റ് -1ന്റെ പോലീസ് സൂപ്രണ്ടായാണ് നിയമനം.  പോലീസ് ആസ്ഥാനത്ത് എൻ

ഭൂരിപക്ഷം ഉറപ്പെന്ന് യുഡിഎഫ്; മന്ത്രിമാര്‍ വീഴുമെന്ന് കണക്കുകൂട്ടല്‍, കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന എല്‍ഡിഎഫ് അവകാശവാദങ്ങള്‍ തള്ളി, അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറച്ച വിശ്വാസത്തില്‍ യുഡിഎഫ്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വീണാ ജോര്‍ജ്, എം.ബി. രാജേഷ്, ഒ.ആര്‍. കേളു എന്നിവര്‍ പരാജയപ്പെടുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക വിലയിരുത്തല്‍. ജില്ലാ ഘടകങ്ങളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം യുഡിഎഫ് 80-ല്‍ പരം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മന്ത്രിമാര്‍ക്കും വമ്പന്മാര്‍ക്കും പരാജയഭീതിയെന്ന് യുഡിഫ് എല്‍ഡിഎഫിന്റെ ഉറച്ച കോട്ടകളിലും മന്ത്രിമാരുടെ മണ്ഡലങ്ങളിലും ഇത്തവണ അട്ടിമറി നടക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. പത്തനംതിട്ട:

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാരലംഘനം; ഫര്‍മാന്‍ ഖാനും സംഘവും പത്മനാഭസ്വാമീ ക്ഷേത്രത്തില്‍ എത്തിയത് ഏഴിന്; പിന്നില്‍ വന്‍ ഗൂഢാലോചന? അരുമാനൂര്‍ വിവാഹത്തില്‍ അന്വേഷണം കേരളത്തിലേക്കും

നെയ്യാറ്റിന്‍കര: അരുമാനൂരിലെ വിവാദ വിവാഹത്തിന് പിന്നിലെ ദുരൂഹതകള്‍ ഓരോന്നായി പുറത്തുവരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ പങ്കെടുത്ത ‘കുംഭമേള’ പെണ്‍കുട്ടിയുടെ വിവാഹത്തിന് മുന്നോടിയായി, ഒന്നാം പ്രതി ഫര്‍മാന്‍ ഖാനും സുഹൃത്തും അതീവ സുരക്ഷയുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാരങ്ങള്‍ ലംഘിച്ച് പ്രവേശിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. മതവിശ്വാസം മറച്ചുവെച്ച് ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയതില്‍ കേരള പോലീസും പ്രത്യേക അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. മാര്‍ച്ച് 7ന് ഫര്‍മാന്‍ ഖാനും സുഹൃത്തും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയെന്നാണ് സൂചന.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പാകിയ മൈനുകള്‍ കണ്ടെത്താനാകുന്നില്ല; കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാനാവാതെ ലോകം കടുത്ത പ്രതിസന്ധിയില്‍

ലണ്ടന്‍/ഇസ്ലാമാബാദ്: പേര്‍ഷ്യന്‍ ഗള്‍ഫിന്റെ കവാടമായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ അലക്ഷ്യമായി പാകിയ പൂര്‍ണ്ണമായും മൈനുകള്‍ കണ്ടെത്താനാവാത്തത് ആഗോള എണ്ണ വിപണിയെയും കപ്പല്‍ ഗതാഗതത്തെയും കടുത്ത ആശങ്കയിലാഴ്ത്തുന്നു. യുദ്ധസമയത്ത് ‘ഹാഫസാര്‍ഡ്’ രീതിയില്‍ പാകിയ ഈ സ്‌ഫോടകവസ്തുക്കള്‍ എവിടെയാണെന്ന് ഇപ്പോള്‍ ഇറാന് തന്നെ നിശ്ചയമില്ലെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും കടന്നുപോകുന്ന ഈ നിര്‍ണ്ണായക പാതയിലൂടെയുള്ള ഗതാഗതം ഇതോടെ അനിശ്ചിതത്വത്തിലായി. ആറാഴ്ച നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍

കേരളത്തില്‍ 55 ഡിഗ്രി ചൂടാകുമെന്ന് വ്യാജ പ്രചാരണം; സന്ദേശം തള്ളി ദുരന്ത നിവാരണ അതോറിറ്റി; കുടുങ്ങാന്‍ പോകുന്നത് ‘വാട്സാപ്പ് പ്രചാരകര്‍’

തിരുവനന്തപുരം: വേനല്‍ കടുക്കുന്നതിനിടെ സോഷ്യല്‍ മീഡിയ വഴി ഭീതിജനകമായ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഏപ്രില്‍ അവസാനം മുതല്‍ താപനില 55 ഡിഗ്രി വരെ ഉയരുമെന്നും മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക മുന്നറിയിപ്പുകള്‍ എന്ന നിലയിലാണ് ഇത്തരം തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെയുള്ള കാലയളവില്‍ താപനില 45 ഡിഗ്രി മുതല്‍ 55

കായംകുളം ലൈംഗികാതിക്രമം: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ എസ്പി

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ എസ്പി. പ്രതിക്കെതിരെ കുറ്റകൃത്യത്തിന് അനുസൃതമായ എല്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ ചുമതല കായംകുളം ഡിവൈഎസ്പിക്ക് കൈമാറി. യുവതിയുടെ മൊഴിയിൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ നാലിനാണ് കേരളത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്.കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്ത് വെച്ച് വാഹനാപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ