തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നൽകിയെന്നാരോപിച്ചു സസ്പെൻഡ് ചെയ്യപ്പെട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം എസ് സന്തോഷിന് ഒടുവിൽ ശാപമോക്ഷം. അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട ഉദ്യോഗക്കയറ്റം ഇന്ന് അദ്ദേഹത്തിന് ലഭിച്ചു.
കേരള പോലീസിലെ ഏറ്റവും സീനിയർ ഡിവൈ എസ് പി യായ എം എസ് സന്തോഷിനെ പോലീസ് സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നൽകി നിയമിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങി.സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം ആസ്ഥാനമായുള്ള സെൻട്രൽ യൂണിറ്റ് -1ന്റെ പോലീസ് സൂപ്രണ്ടായാണ് നിയമനം.
പോലീസ് ആസ്ഥാനത്ത് എൻ ആർ ഐ സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയിരിക്കെ മുഖ്യ വിവരാവകാശ ഓഫീസർ എന്ന നിലയിൽ എം എസ് സന്തോഷ് നൽകിയ ഒരു മറുപടി സർക്കാരിന് അലോസരമുണ്ടാക്കുന്നതായിരുന്നു. തുടർന്നാണ് ഇല്ലാത്ത ആരോപണം ചുമത്തി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ദീർഘകാലം സസ്പെൻഷനിൽ നിൽക്കേണ്ടി വന്ന അദ്ദേഹത്തെ പിന്നീട് തിരികെ സർവീസിൽ പ്രവേശിപ്പി ച്ചെങ്കിലും ഉദ്യോഗക്കയറ്റത്തിന് പരിഗണിക്കാതെ പ്രതികാരം തീർക്കുകയായിരുന്നു സർക്കാർ.
ഒടുവിൽ വകുപ്പ് തല ഉദ്യോഗക്കയറ്റത്തിനായുള്ള അഡ്ഹോക് സമിതി കൂടിയാണ് സന്തോഷിനെ ഉദ്യോഗക്കയറ്റത്തിന് ശിപാർശ ചെയ്തത്. എന്നിട്ടും നിയമനം നൽകിയിരുന്നില്ല.
ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് -1ന്റെ പോലീസ് സൂപ്രണ്ടായിരുന്ന പി ബിജോയ് ഐ പി എസ് കഴിഞ്ഞ മാർച്ച് 31ന് വിരമിച്ച ഒഴിവിലാണ് ഇപ്പോൾ എം എസ് സന്തോഷിന് നിയമനം നൽകിയിട്ടുള്ളത്. തിരുവനന്തപുരം സ്വദേശിയാണ് സന്തോഷ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അവന് തിരിച്ചു വരും, വന്നേ പറ്റൂ; വെല്ലൂരിലെ ചികിത്സ ഫലം കണ്ടുതുടങ്ങി; രാജേഷ് കേശവ് ഇനി ജന്മനാട്ടില് ചികിത്സയില്





