കാസര്‍കോട് ജില്ലയിലെ രാഷ്ട്രീയ ചിത്രം ഇപ്പോള്‍ സങ്കീര്‍ണ്ണവും ആവേശഭരിതവും; സുരേന്ദ്രന്‍ ജയിക്കുമെന്ന് ബിജെപി; കാസര്‍കോട്ടും പ്രതീക്ഷ; കന്നിവോട്ടര്‍മാരും പോളിങ് വര്‍ധനയും ആരെ തുണയ്ക്കും? 

മഞ്ചേശ്വരത്തും കാസര്‍കോട്ടും ബിജെപിക്ക് വലിയ വിജയപ്രതീക്ഷയാണുള്ളത്. എന്നാല്‍ പോളിങ് ശതമാനത്തിലെ അപ്രതീക്ഷിത വര്‍ധന യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നു. ജില്ലയിലെ രാഷ്ട്രീയ ഗതിവിഗതികളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് മഞ്ചേശ്വരത്താണ് (81.04%). 2021നെ അപേക്ഷിച്ച് 3.11 ശതമാനത്തിന്റെ വര്‍ധന ഇവിടെയുണ്ട്. കടുത്ത ത്രികോണമത്സരം നടന്ന ഇവിടെ പോളിങ് ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫും ബിജെപിയും ഒരുപോലെ അവകാശപ്പെടുന്നത്. എന്നാല്‍ വോട്ടര്‍ പട്ടിക പുതുക്കിയതിന് ശേഷമുള്ള ഈ വര്‍ധന നിര്‍ണ്ണായകമാണ്. പോളിങ്

സി.എസ്.കെയ്ക്കായി സഞ്ജുവിന്റെ ‘സൂപ്പര്‍’ സെഞ്ചറി; ക്യാപ്റ്റന്‍സി ചര്‍ച്ചകളും സജീവം; ധോണിയുടെ മനസ്സ് നിര്‍ണ്ണായകം; സഞ്ജു ചേട്ടന്‍ ക്യാപ്ടനാകുമോ?

ചെന്നൈ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഗംഭീര സെഞ്ചറിയുമായി മലയാളി താരം സഞ്ജു സാംസണ്‍ എത്തുമ്പോള്‍ ക്യാപ്ടന്‍സി ചര്‍ച്ച സജീവം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 56 പന്തില്‍ 115 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യ മൂന്നു മത്സരങ്ങളിലെ മോശം ഫോമിന് വിമര്‍ശിച്ചവര്‍ക്കുള്ള സഞ്ജുവിന്റെ മറുപടി കൂടിയായി ചെപ്പോക്കിലെ ഈ ഇന്നിങ്‌സ്. 15 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇതോടെ സഞ്ജുവിനെ ചെന്നൈയുടെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. സഞ്ജുവിന്റെ സെഞ്ചറിക്കരുത്തില്‍ ഡല്‍ഹിക്കെതിരെ

ശ്രീനന്ദയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ദുരൂഹതകള്‍ ബാക്കി, വീഴ്ചയാണോ അതോ തള്ളിയിട്ടതോ? അന്വേഷണം വഴിമുട്ടുമോ എന്ന ആശങ്കയില്‍ കുടുംബം

പാലക്കാട്: ചിക്കമഗളൂരുവിലെ മാണിക്യധാരയില്‍ വിനോദയാത്രയ്ക്കിടെ മലയിടുക്കില്‍ വീണ് മരിച്ച കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് സംശയം. വീഴ്ചയില്‍ തലയുടെ വലതുഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 1500 അടി താഴ്ചയിലേക്ക് വീണപ്പോള്‍ ശരീരത്തിന്റെ അസ്ഥികള്‍ ഒടിയുകയും ഉടനീളം പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഈ റിപ്പോര്‍ട്ടിന്റെ മറവില്‍ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയിലാണ് നാടും ബന്ധുക്കളും. ആരെങ്കിലും ത്ള്ളിയിട്ടാലും സംഭവിക്കുന്നതാണ് ഇത്തരം മുറിവുകള്‍. എന്നാല്‍

ഒറ്റ ഫോണ്‍ കോള്‍ മതിയായിരുന്നു അവനെ പൊക്കാന്‍; കുതിരവട്ടം തുരന്ന് കടന്ന വിനീഷിനെ മുംബൈയില്‍ നിന്ന് പൊക്കി; ഇനി മാനസികാരോഗ്യ കേന്ദ്രമല്ല, ജയില്‍ മതി! ദൃശ്യയെ തീര്‍ത്തവന്‍ വീണ്ടും അകത്ത്; വെല്‍ഡണ്‍ കേരളാ പോലീസ്

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷിനെ മുംബൈയില്‍ നിന്ന് അതിസാഹസികമായി പിടികൂടിയ കേരളാ പോലീസിന് കൈയ്യടിക്കാം. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ഭിത്തി തുരന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളിയെ മാസങ്ങള്‍ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 21 വയസ്സുകാരിയായ ദൃശ്യയെ ക്രൂരമായി കുത്തിക്കൊന്ന പ്രതിയെ ഇനിയെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണത്തില്‍ വിടരുതെന്ന ആവശ്യം ശക്തമാവുകയാണ്. 2021-ലായിരുന്നു നാടിനെ നടുക്കിയ ആ കൊലപാതകം. ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട

വിദേശ ഫണ്ടിംഗ് നിയന്ത്രണം: ക്രൈസ്തവ സഭകളുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബിജെപി; നിയമസഭാ ഫലത്തിന് ശേഷം നടപടി കടുപ്പിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: വിദേശ സഹായ നിയന്ത്രണ നിയമത്തില്‍ (എഫ്.സി.ആര്‍.എ.) വരുത്തിയ ഭേദഗതികളുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകള്‍ ഉയര്‍ത്തുന്ന പരാതികളില്‍ ഇനി ചര്‍ച്ചകള്‍ക്കില്ലെന്ന കര്‍ശന നിലപാടിലാണ് ബിജെപി നേതൃത്വം. ഇതോടെ സഭകളിലേക്കുള്ള വിദേശ ഫണ്ടിംഗ് പൂര്‍ണ്ണമായും നിലയ്ക്കുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ നിയമഭേദഗതികള്‍ നടപ്പിലാക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകും. ക്രൈസ്തവ സഭകളുടെ വോട്ട് ബിജെപിക്ക് അനുകൂലമായി ലഭിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടി

ക്യാമ്പസുകളില്‍ വീണ്ടും ‘കൊലമരങ്ങള്‍’; സിദ്ധാര്‍ത്ഥന്റെ ചോര വീഴ്ത്തിയവരെ വെറുതെ വിട്ടവരും അഞ്ചരക്കണ്ടിയിലെ പ്രതികള്‍; അഞ്ചരക്കണ്ടിയില്‍ നിതിന്‍രാജിനെ എച്ച് ഒ ഡി ‘പുഴുത്ത പട്ടിയാക്കി’; ജാതി അധിക്ഷേപവും ക്രൂരമര്‍ദ്ദനവും വിദ്യാലയങ്ങളെ തടവറകളാക്കുന്നു; നിതിന്‍രാജിനെ തീര്‍ത്തവരെ അഴിക്കുള്ളിലാക്കണം

കണ്ണൂര്‍: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ ദാരുണാന്ത്യം കേരള മനസ്സാക്ഷിയെ നടുക്കിയിട്ടും സംസ്ഥാനത്തെ കലാലയങ്ങള്‍ വീണ്ടും കൊലക്കളങ്ങളായി മാറുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണം ക്യാമ്പസുകളില്‍ ആവര്‍ത്തിക്കുന്ന ക്രൂരതകളുടെ ഒടുവിലത്തെ ഉദാഹരണമാണ്. പൂക്കോട് സംഭവത്തിലെ കുറ്റവാളികള്‍ക്ക് രാഷ്ട്രീയ-സംഘടനാ സംരക്ഷണയില്‍ അര്‍ഹമായ ശിക്ഷ ലഭിക്കാതെ പോയതാണ് അഞ്ചരക്കണ്ടിയില്‍ നിതിന്‍രാജ് എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ ജീവനെടുക്കാന്‍ അധ്യാപകര്‍ക്കും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ധൈര്യം നല്‍കിയതെന്ന ആരോപണം ശക്തമാവുകയാണ്. നിതിന്‍രാജ് താമസിച്ചിരുന്ന ഹോസ്റ്റല്‍ ഒരു

കണ്ണാടി ഷാജിയെ തീര്‍ത്ത അമ്പലമുക്ക് കൃഷ്ണകുമാര്‍ ഗ്യാങ്ങിലെ പ്രമുഖന്‍; ഒഡീഷയില്‍ ഹാഷിഷ് ഫാക്ടറിയുമായി ‘കഞ്ചാവ് സിന്‍ഡിക്കേറ്റ്’ കെട്ടിപ്പടുത്തത് മാഫിയാ ഡോണാകാന്‍; നന്തന്‍കോട് അലന്‍ രാജിനെ പൂട്ടി ഒഡീഷാ പോലീസ്; ഇതൊരു മലയാളി ക്രിമിനലിന്റെ കഥ

ഭുവനേശ്വര്‍: കൊലക്കേസില്‍ കോടതി വെറുതെ വിട്ടിട്ടും മാഫിയാ തലവനാകാനുള്ള മോഹം തലയ്ക്കുപിടിച്ച തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഒടുവില്‍ ഒഡീഷ പോലീസിന്റെ വലയിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണാടി ഷാജി വധക്കേസിലെ പ്രതിയും അമ്പലമുക്ക് കൃഷ്ണകുമാര്‍ ഗ്യാങ്ങിലെ പ്രധാനിയുമായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അലന്‍ ജയരാജ് (അലന്‍ രാജ് – 33) ആണ് ഒഡീഷയിലെ കോറാപുട്ടില്‍ നിന്ന് പിടിയിലായത്. 300 കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ ഫാക്ടറിയും അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് സിന്‍ഡിക്കേറ്റും തകര്‍ത്താണ് ഒഡീഷ

ഇറാന് ആയുധം നല്‍കിയാല്‍ ചൈനയ്ക്ക് പ്രത്യാഘാതം: മുന്നറിയിപ്പുമായി ട്രംപ്; ‘സമാധാന ചര്‍ച്ചകളില്‍ ആശങ്കയില്ല’

വാഷിംഗ്ടണ്‍: ഇറാന് ആയുധങ്ങള്‍ കൈമാറാനുള്ള ചൈനയുടെ നീക്കത്തിനെതിരെ കര്‍ശന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാനിലേക്ക് ചൈന ആയുധങ്ങള്‍ എത്തിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വരും ആഴ്ചകളില്‍ ഇറാനിലേക്ക് ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അയക്കാന്‍ ചൈന തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ‘ചൈന അത്തരമൊരു നീക്കത്തിന് മുതിര്‍ന്നാല്‍ അവര്‍ വലിയ പ്രതിസന്ധിയിലാകും,’ ട്രംപ് പറഞ്ഞു. ചൈനയുടെ നീക്കങ്ങളെ അമേരിക്ക സസൂക്ഷ്മം

ആണവായുധം നിര്‍മ്മിക്കുമെന്ന നിലപാടില്‍ ഇറാന്‍? അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നു; ഉടമ്പടിക്ക് തയ്യാറാകാതെ ഇറാന്‍, നിലപാട് കടുപ്പിച്ച് യുഎസ്

ഇസ്ലാമാബാദ്: ആഗോള രാഷ്ട്രീയ സാഹചര്യം ഉറ്റുനോക്കിയ അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ആദ്യദിനം ധാരണയാകാതെ പിരിഞ്ഞു. പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ ഇറാന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകാത്തതാണ് ചര്‍ച്ചകള്‍ ഫലം കാണാതെ പോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും ഇറാന്‍ സമാധാന ഉടമ്പടിക്ക് തയ്യാറായില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കി. ചര്‍ച്ചകള്‍ സബ്സ്റ്റാന്റീവ് ആയിരുന്നു എന്നത് നല്ല വാര്‍ത്തയാണെങ്കിലും കരാറിലെത്താന്‍ സാധിക്കാത്തത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കരാറിലെത്താന്‍ സാധിക്കാത്തത് അമേരിക്കയേക്കാള്‍

ഇറാന്‍ – യുഎസ് സമാധാന ചര്‍ച്ച പരാജയപ്പെട്ടു; ആണവ നിബന്ധനകളില്‍ വിട്ടുവീഴ്ചയില്ലാതെ ഇരുരാജ്യങ്ങളും; ജെഡി വാന്‍സ് മടങ്ങി; വെടിനിര്‍ത്തല്‍ പ്രതിസന്ധിയില്‍;

ഇസ്ലാമാബാദ്: ലോകം ഉറ്റുനോക്കിയ യുഎസ്-ഇറാൻ മാരത്തൺ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകളാണ് ഫലം കാണാതെ പിരിഞ്ഞത്. ആണവായുധം വികസിപ്പിക്കില്ലെന്ന അമേരിക്കയുടെ കർശന നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ചകൾ അലസാൻ കാരണമായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും നിരന്തരം സമ്പർക്കം പുലർത്തിയാണ് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയതെങ്കിലും ഇറാന്റെ നിലപാട് തിരിച്ചടിയാവുകയായിരുന്നു. ഉടമ്പടിയില്ലാതെ അമേരിക്കൻ സംഘം