കണ്ണൂർ: പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന്റെ അനുയായിയുടെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്ത കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞികൃഷ്ണന്റെ സജീവ പ്രവർത്തകനായ ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ സംഭവത്തെ പോലീസ് വിലയിരുത്തുന്നത്. അറസ്റ്റിലായവർ പ്രദേശത്തെ സജീവ സി.പി.എം പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ വർക്കലയിൽ വെച്ച്മദ്യപന്റെ ക്രൂരതയ്ക്ക് ഇരയായി റെയിൽവേ ട്രാക്കിലേക്ക് എറിയപ്പെട്ട ശ്രീക്കുട്ടി നീതിയും സഹായവും ലഭിക്കാതെ നരകിക്കുകയാണ് ഈ സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സർക്കാർ തന്നെ മറന്നുപോയെന്ന വേദന പങ്കുവെക്കുകയാണ് ശ്രീക്കുട്ടി. നിലവിൽ മഞ്ചേരിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ദീനസ്വരത്തിലുള്ള വാക്കുകൾ കേരളത്തിന്റെ മനസാക്ഷിയെ പൊള്ളിക്കുന്നതാണ്. 2025 നവംബർ രണ്ടിനാണ് കേരളത്തെ നടുക്കിയ ആ അക്രമം നടന്നത്. ട്രെയിനിൽ വെച്ച് മദ്യപൻ ചവിട്ടി താഴെയിട്ട
കോട്ടയം: സഭാ നേതൃത്വവും ദീപിക പത്രവും ബിജെപി നേതാക്കളായ പി.സി. ജോർജും മകൻ ഷോൺ ജോർജും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. ബിഷപ്പുമാർക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ പി.സി. ജോർജ് ഇന്ന് പാലാ അരമനയിലെത്തി. നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർ പള്ളിക്കാപ്പറമ്പിൽ ബിഷപ്പിനെ സന്ദർശിക്കാനാണ് താൻ എത്തിയതെന്ന് ജോർജ് വ്യക്തമാക്കിയെങ്കിലും രാഷ്ട്രീയ ചർച്ചകൾക്കും സന്ദർശനം വേദിയായി. സഭയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും നേതൃത്വത്തെ ബഹുമാനമാണെന്നും ജോർജ് പറഞ്ഞു. എന്നാൽ ചില ബിഷപ്പുമാർ നന്ദികേട് കാണിച്ചാൽ മിണ്ടാതിരിക്കില്ലെന്നും
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ ദേവീക്ഷേത്രത്തിനു മുന്നിൽ ഒറ്റ ചിലമ്പുമായി നിൽക്കുന്ന കണ്ണകിയുടെ ശിൽപം ഒരുങ്ങുന്നു. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശിൽപം നിർമിക്കുക. ശില്പനിർമ്മാണത്തിനുള്ള പൂജ കഴിഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നിലവിൽ വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്താണ് ശില്പം ഉയരുക.നിർമ്മാണത്തിന്റെ മുന്നോടിയായി ഈ ഭാഗം പ്രത്യേകം ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. കോൺക്രീറ്റ് ശിൽപമാണ് നിർമിക്കുന്നത്. ശില്പത്തിന് 60 അടി ഉയരമുണ്ടാകും. വിഴിഞ്ഞം പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ 58 അടി ഉയരമുള്ള ഗംഗാധരേശ്വര ശിൽപം
കൊച്ചി: മലയാള സിനിമയില്‍ വീണ്ടും അപ്രതീക്ഷിത കുതിപ്പുമായി ഒരു കൊച്ചു ചിത്രം ചരിത്രത്തിലേക്ക്. വിപിന്‍ ദാസിന്റെ രചനയില്‍ സാവിന്‍ എസ്.എ. സംവിധാനം ചെയ്ത ‘വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്’ ബോക്‌സ് ഓഫീസില്‍ നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളില്‍ 92.46 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ വാരിക്കൂട്ടിയത്. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ‘ആട് 3’-യുടെ റെക്കോര്‍ഡുകള്‍ക്ക് ‘വാഴ 2’ ഭീഷണിയുയര്‍ത്തുകയാണ്. വിഷു ദിനത്തിലെ
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയം ഉറപ്പിച്ചതോടെ, കേരളത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കരുനീക്കങ്ങള്‍ സജീവമാക്കി. ഡല്‍ഹിയിലെ നിര്‍ണ്ണായക പദവികളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്താന്‍ കെ.സി. താല്പര്യം പ്രകടിപ്പിച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചാലും തെറ്റില്ലെന്ന കെ.സി. വേണുഗോപാലിന്റെ പ്രസ്താവന വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ഹൈക്കമാന്‍ഡുമായുള്ള അടുത്ത ബന്ധം അനുകൂലഘടകമാകുമ്പോഴും, കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയുടെയും വി.ഡി. സതീശന്റെയും
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ വിവാഹത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിവാഹം നടത്തിയത് ആധാർ കാർഡ് ഉൾപ്പെടെയുള്ള കൃത്യമായ രേഖകൾ പരിശോധിച്ച ശേഷമാണെന്നും ഇതൊരു ‘റിയൽ സ്റ്റോറി’ തന്നെയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് സിപിഐയുടെ പ്രതിരോധം.വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അജിത്തും വിശദീകരണവുമായി രംഗത്തെത്തി. വിവാഹത്തിന് മുമ്പ് ഇരുവരും
ആലുവ: നഴ്‌സ് ലെന ജോണിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം തൃശ്ശൂരിലെ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായി എത്തിയ യുവാക്കളിലേക്ക്. ലെന ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ഒളരി മദര്‍ ആശുപത്രിയില്‍ വെച്ചാണ് ഇവരെ പരിചയപ്പെട്ടതെന്നാണ് സൂചന. ഈ സൗഹൃദം മരണത്തിന് പിന്നിലെ ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്ന് ആരോപിച്ച് ലെനയുടെ കുടുംബം യുവാക്കളുടെ പേരുവിവരങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് ഗൗരവത്തില്‍ എഠുക്കും. തൃശ്ശൂരില്‍ ജോലി ചെയ്യുന്നതിനിടെയാണ് ലെന ഈ യുവാക്കളുമായി സൗഹൃദത്തിലാകുന്നത്. ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായി എത്തിയ ഇവര്‍ പിന്നീട് ലെനയുടെ സുഹൃത്തുക്കളായി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ സംസ്ഥാനത്ത് എല്‍.ഡി.എഫ്. ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുമ്പോഴും പ്രമുഖ മന്ത്രിമാരുടെ പരാജയഭീതിയില്‍ പാര്‍ട്ടി. അഞ്ച് മന്ത്രിമാര്‍ കടുത്ത പോരാട്ടത്തില്‍ വീണടിയുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എന്നിരുന്നാലും 75 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഎം. എം.ബി. രാജേഷ്, വീണാ ജോര്‍ജ്ജ്, വി. അബ്ദു റഹ്‌മാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഒ.ആര്‍. കേളു എന്നീ മന്ത്രിമാരുടെ മണ്ഡലങ്ങളിലെ വോട്ടുനിലയിലാണ് പാര്‍ട്ടിക്ക് നേരിയ ആശങ്കയുള്ളത്. ശക്തമായ ഭരണവിരുദ്ധ വികാരം ഈ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പോലീസ് മർദ്ദനത്തിന്റെ വാർത്തകൾ വീണ്ടുമെത്തിത്തുടങ്ങി. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽനിന്നാണ് ഇന്നത്തെ പോലീസ് മർദ്ദന വാർത്ത. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സവാരി നടത്തുന്ന ഓട്ടോ ഡ്രൈവർ അശോകനാണ് ഇന്ന് പോലീസിന്റെ മർദ്ദനമേറ്റത്. റെയിൽവെ പൊലീസ് എസ് ഐ ജയനാണ് മർദിച്ചത് . ഇന്ന് അതിരാവിലെ 5 മണിയോടെ ആയിരുന്നു സംഭവം. മുഖമടച്ചുള്ള മർദ്ദനത്തിൽ പരിക്കേറ്റ അശോകൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന് 68 വയസ്സ് പ്രായമുണ്ട്. ഓട്ടോ മാറ്റടാ എന്നാക്രോശിച്ചായിരുന്നു എസ് ഐ അടിച്ചത്.










