ന്യൂ ഡൽഹി: ലോക്സഭയിലും വിവിധ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനും, മണ്ഡല പുനർനിർണയം നടത്തുന്നതിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള നിർണ്ണായക ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ വോട്ടെടുപ്പിലൂടെയാണ് ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി തേടിയത്. സഭയിൽ നടന്ന വോട്ടെടുപ്പിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. ഈ മൂന്ന് ബില്ലുകളിലുമായി 12 മണിക്കൂർ നീളുന്ന വിശദമായ ചർച്ച നടക്കുമെന്നും വരാനിരിക്കുന്ന വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ബില്ലിന്മേൽ അന്തിമ വോട്ടെടുപ്പ് നടക്കുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. എന്നാൽ ചർച്ചകൾക്കായി കൂടുതൽ സമയം ആവശ്യമാണെങ്കിൽ അത് 18 മണിക്കൂർ വരെ നീട്ടാൻ തയ്യാറാണെന്ന് സ്പീക്കർ ഓം ബിർളയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്നതാണ് ഈ പരിഷ്കാരങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിയമനിർമ്മാണത്തിന് പിന്നിലുള്ള ഗൂഢലക്ഷ്യങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാവേരിക്ക് കുറുകെയുള്ള മേക്കേദാട്ടു അണക്കെട്ട് ; കർണാടകയുടെ നീക്കത്തിനെതിരെ നിയമനടപടി ശക്തമാക്കാൻ കർശന നിർദ്ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി
നേരത്തെ 2023-ൽ ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലുകൾ ഇരുസഭകളും പാസാക്കിയിട്ടുള്ളതാണ്. നിലവിലെ കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ബില്ലിനെതിരെയുള്ള വിമർശനങ്ങളും ആശങ്കകളും ചർച്ചാ വേളയിൽ ഉന്നയിക്കാമെന്നും അതിന് മറുപടി നൽകാൻ സർക്കാർ തയ്യാറാണെന്നുമാണ് കേന്ദ്രം ഇതിനോട് പ്രതികരിച്ചത്. വരും ദിവസങ്ങളിൽ പാർലമെന്റിൽ ഈ വിഷയത്തിൽ വലിയ വാക്പോരുകൾ നടക്കുമെന്നാണ് സൂചന.


സില്‍വര്‍ലൈന്‍ പദ്ധതിയും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി സതീശന് മന്ത്രിസഭ; മഞ്ഞക്കുറ്റികള്‍ നീക്കും, കേസുകള്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ; പി എസ് സി ലീസ്റ്റുകളും നീട്ടും





