ചെന്നൈ: കാവേരി നദിക്ക് കുറുകെ മേക്കേദാട്ടുവിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ നിയമനടപടികൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മേക്കേദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ചെന്നൈയിൽ വിളിച്ചുചേർത്ത അടിയന്തര അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പദ്ധതിക്കായി കർണാടക സർക്കാർ ഉടൻ തന്നെ ‘ഭൂമി പൂജ’ നടത്താൻ പദ്ധതിയിടുന്നതായി വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി അടിയന്തര യോഗം ചേർന്നത്. തമിഴ്നാട് തുടക്കം മുതൽ തന്നെ ഈ പദ്ധതിയെ ശക്തമായി എതിർക്കുന്നുണ്ട് . തമിഴ്നാടിന്റെ നിയമപരമായ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനും സംസ്ഥാനത്തെ കർഷകരുടെ താല്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കുന്നതിനുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദമായ അവലോകന യോഗം ചേർന്നത് എന്നാണ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ സർക്കാർ ചൂണ്ടിക്കാട്ടിയത് .
ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്ര വിദഗ്ധർക്ക് മാത്രമേ സുപ്രീം കോടതിയുടെ നിയമപരിധി തീരുമാനിക്കാൻ കഴിയൂ എന്ന വിധിക്കെതിരെ തമിഴ്നാട് സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. “മേൽപറഞ്ഞ കോടതി വിധി മനസ്സിൽ വെച്ചുകൊണ്ട് വിശദമായ കൂടിയാലോചനകൾക്ക് ശേഷം നിയമനടപടികൾ വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്നും പ്രസ്താവനയിൽ ഉണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതില്‍ ലീഗിന് ‘പ്രതിഷേധം’; ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മലപ്പുറം; അതൃപ്തി വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
ശുദ്ധജല കുടിവെള്ള പദ്ധതി, വൈദ്യുതി ഉൽപാദനം എന്നീ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായാണ് മേക്കേദാട്ടുവിൽ കാവേരി നദിക്ക് കുറുകെ ഒരു ബാലൻസിംഗ് റിസർവോയർ നിർമ്മിക്കാൻ കർണാടക പദ്ധതിയിടുന്നത്. എന്നാൽ, കടൽനിരപ്പിൽ നിന്നും താഴ്ന്ന സംസ്ഥാനമായ തമിഴ്നാട്, പദ്ധതി നിലവിൽ വന്നാൽ തങ്ങളെ അത് ബാധിക്കുമെന്ന് വാദിച്ചുവരികയാണ്. അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണന് പുറമെ, കാബിനറ്റ് മന്ത്രിമാരായ എൻ.ആനന്ദ്, അധവ് അർജുന, ആർ നിർമ്മൽ കുമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.


ജി. സുധാകരന് കാണിച്ച ‘ചെറ്റത്തരത്തെ’ അളക്കാന്‍ കെ. സുധാകരന്റെ ‘പാര്‍ട്ടി വിധേയത്വം’ അളവുകോല്‍! രണ്ട് സുധാകരന്മാര്; പിണറായിയുടെ പുതിയ ‘കണ്ണൂര്‍ മോഡല്‍’ രാഷ്ട്രീയം





