കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി20 പ്രസ്ഥാനത്തിൽ കടുത്ത ആഭ്യന്തര കലഹം. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റും വനിതാ നേതാവുമായ പൂജ ജോമോൻ പാർട്ടിയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെച്ചു. ട്വന്റി20 നേതൃത്വത്തിന്റെ എൻ.ഡി.എ പ്രവേശന നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളാണ് പൂജ ഉന്നയിച്ചിരിക്കുന്നത്.
രാജി പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ വൈകാരികമായാണ് പൂജ പ്രതികരിച്ചത്. രാജി വെക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ വിളിച്ചപ്പോൾ മുൻപ് രാജി വെച്ച ഒരു മെമ്പറുടെ അനുഭവം പറഞ്ഞ് സാബു എം ജേക്കബ് തന്നെ ഭയപ്പെടുത്തിയതായി പൂജ ആരോപിച്ചു. “മുമ്പ് രാജി വെച്ച ഒരു മെമ്പർ സ്കൂൾ ബസിടിച്ച് പോറലുമില്ലാതെ മരിച്ചുപോയെന്നും അവരുടെ കുടുംബം നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എനിക്കും അത്തരമൊരു ഗതി ദൈവം വരുത്താതിരിക്കട്ടെ എന്നാണ് പരോക്ഷമായി പറഞ്ഞത്. ഇത്തരം ശാപവാക്കുകൾ കേട്ട് പ്രസ്ഥാനത്തിൽ തുടരാൻ സാധിക്കില്ല,” പൂജ വ്യക്തമാക്കി.
പൂജ ജോമോന്റെ രാജിയോടെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി20-ക്ക് ഭരണം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 14 അംഗ ഭരണസമിതിയിൽ യു.ഡി.എഫിനും ട്വന്റി20-ക്കും ഏഴ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് ട്വന്റി20 ഭരണം പിടിച്ചെടുത്തത്. പൂജയുടെ പടിയിറക്കത്തോടെ കക്ഷിനിലയിൽ മാറ്റം വരുന്നത് യു.ഡി.എഫിന് അനുകൂലമായേക്കും.
ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് വിഷുക്കൈനീട്ടം; ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം മാർച്ച് 31-ന് ആരംഭിക്കും; ഈ മാസം ലഭിക്കുക 4000 രൂപ


സഭകളുമായുള്ള കെ.വി. തോമസിന്റെ കെട്ടുറപ്പ്: ബിജെപിയുടെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് ചുമതല കെ.വി. തോമസിനാകുമോ? ഡല്‍ഹി ചര്‍ച്ചകള്‍ക്ക് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ എന്ത്?





