“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”; കോൺഗ്രസ് വിട്ട എൻ.എസ്. നുസൂർ സിപി എമ്മിൽ; കൈവിട്ടത് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്; സ്വീകരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് നേതൃത്വവുമായി തെറ്റിയ യുവനേതാവ് എൻ.എസ്. നുസൂർ ഔദ്യോഗികമായി സിപിഐഎമ്മിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നുസൂറിനെ ചുവന്ന ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ നുസൂർ, കെപിസിസി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പാർട്ടി വിട്ടത്.

പാർട്ടി പ്രവേശനത്തിന് പിന്നാലെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന കുറിപ്പോടെ സിപിഐഎം പതാകയ്‌ക്കൊപ്പമുള്ള ചിത്രം നുസൂർ ഫേസ്ബുക്കിൽ പങ്കുവെച്ചു.വാമനപുരം മണ്ഡലത്തിൽ സുധീർ ഷാ പാലോടിനെ സ്ഥാനാർത്ഥിയാക്കിയത് എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണെന്ന് നുസൂർ ആരോപിച്ചു. അർഹതപ്പെട്ടവരെ തഴഞ്ഞ് വർഗീയ താൽപ്പര്യങ്ങൾക്കും പണത്തിനും വഴങ്ങിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗ്രൂപ്പ് പോരിലും താൽപ്പര്യക്കാർക്ക് സീറ്റ് നൽകുന്നതിലും പ്രതിഷേധിച്ച് പാർട്ടിയിൽ നിൽക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു രാജി.നുസൂറിനെപ്പോലെയുള്ള യുവനേതാക്കളുടെ കടന്നുവരവ് പാർട്ടിക്ക് കൂടുതൽ കരുത്ത് നൽകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.