മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയസ്തംഭനത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഗീത പ്രേമികളെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയാണ് ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ സമാനതകളില്ലാത്ത ഈ സ്വരം മായുന്നത്.
സര്‍ക്കാരിനെ വെട്ടി സ്വന്തം കലണ്ടര്‍ പുറത്തിറക്കി ലോക്ഭവന്, കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രവും
എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് ആശാ ഭോസ്ലെയുടെ ശബ്ദത്തിലൂടെ പുറത്തുവന്നത്. ലതാ മങ്കേഷ്കർക്ക് ശേഷം ഇന്ത്യൻ സംഗീതം കണ്ട ഏറ്റവും വലിയ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അവർ.
ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി ഇരുപതിലധികം ഇന്ത്യൻ ഭാഷകളിൽ അവർ പാടിയിട്ടുണ്ട്. ഏത് തരം പാട്ടുകളും വഴങ്ങുന്ന ആ ശബ്ദവൈവിധ്യം അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കി.
ഓ മൈ ഡാർലിംഗ്’ (മൈ ഡിയർ കുട്ടിച്ചാത്തൻ) ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ആശാ ഭോസ്ലെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെ രാജ്യം നിരവധി പുരസ്കാരങ്ങൾ നൽകി അവരെ ആദരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡും അവർ സ്വന്തമാക്കിയിരുന്നു.
ആശാ ഭോസ്ലെയുടെ വിയോഗത്തോടെ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ഒരു സുവർണ്ണ കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്.


വിജിലൻസ് ചരിത്രത്തിലെ റെക്കോർഡ് കൈക്കൂലി തുക! പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയർ ദീപേഷ് കുമാറിന്റെ വീട്ടിൽ നിന്ന് അഞ്ചര ലക്ഷം രൂപ കൂടി പിടിച്ചെടുത്തു; പ്രതി റിമാൻഡിൽ.





