തിരുവനന്തപുരം: ഐ ടി വകുപ്പിന്റെ കീഴിലുള്ള ഇ -ഓഫീസിന്റെ പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള ഐടി വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ്. ഇന്ന് രാത്രി 10 മണി മുതൽ പതിനഞ്ചാം തീയതി രാവിലെ 10 മണി വരെ ഇ -ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ഐ ടി വകുപ്പിന്റെ ഉത്തരവ്.
ഇ -ഓഫീസിന്റെ നിലവിലുള്ള, പതിപ്പ് പരിഷ്ക്കരിച്ചു പുതിയ പതിപ്പിലേക്ക് മാറ്റുന്നതിനായാണ് ഈ താൽക്കാലിക നിർത്തിവെക്കൽ എന്നാണ് ഐ ടി വകുപ്പിന്റെ വിശദീകരണം. ഐ ടി വകുപ്പിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ അടുത്ത സർക്കാർ അധികാരമേൽ ക്കാനിരിക്കെ പ്രധാനപ്പെട്ട ഫയലുകൾ നശിപ്പിക്കാനോ നീക്കം ചെയ്യാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയില്ലാതെ ഇത്തരമൊരു നീക്കം നടത്താൻ പാടുള്ളതല്ല.അതുകൊണ്ടുതന്നെ ഐ ടി വകുപ്പിന്റെ ഈ നീക്കം തടയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണമാറ്റത്തിന് പിന്നാലെ ആദ്യ സ്ഥലംമാറ്റം; മ്യൂസിയം എസ്.എച്ച്.ഒ ആയി ആർ. പ്രശാന്ത് ചുമതലയേറ്റു


ഇപ്പോള്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്കിയവരോട് ‘ഞാന്‍ പേടിച്ചെന്ന് പറയണം’! ‘സിബിഐ അന്വേഷിക്കട്ടെ, എനിക്ക് പേടിയില്ല’; സര്‍ക്കാരിനെ വെല്ലുവിളിച്ച് വി.ഡി. സതീശന്





