ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ അപ്രതീക്ഷിത നീക്കം; ജസ്റ്റിസ് യശ്വന്ത് വർമ്മ സ്ഥാനം ഒഴിഞ്ഞു

ന്യൂ ഡൽഹി: അഴിമതി ആരോപണങ്ങളെത്തുടർന്ന് ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ടിരുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് വൻതോതിൽ പണം പിടിച്ചെടുത്ത സംഭവമാണ് ജസ്റ്റിസ് വർമ്മയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. എന്നാൽ ആ പണം തന്റേതല്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു.

തന്റെ രാജി  തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അദ്ദേഹം രാജികത്ത് കൈമാറി. ജസ്റ്റിസ് വർമ്മയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൂറ്റിനാല്പതിലധികം ലോക്‌സഭാ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത രാജി എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഉറ്റുനോക്കിയ ഈ വിവാദത്തിൽ ജസ്റ്റിസ് വർമ്മയുടെ പടിയിറക്കത്തോടെ നിർണ്ണായകമായ ഒരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഈ വിഷയത്തിൽ ഉയർന്ന ആരോപണങ്ങൾ വിശദമായി പരിശോധിക്കുന്നതിനായി 1968 ലെ ജഡ്ജിസ് (ഇൻക്വയറി) ആക്ട് പ്രകാരം 2025 ഓഗസ്റ്റിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ രാജിയുണ്ടായിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.