കൊച്ചി: 2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് തെളിവായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ പുറത്തുവിട്ട ഓഡിയോ സംഭാഷണത്തെച്ചൊല്ലിയുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ഈ ഓഡിയോ എഐ (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് നിര്‍മ്മിച്ചതാണോ എന്ന് ഉറപ്പിക്കാന്‍ സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ഈ ഓഡിയോ ക്ലിപ്പ് ജെഡിയുവിനുള്ളില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണ ഏജന്‍സികള്‍. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരിനിടയില്‍ നടന്ന സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ന്നതാകാനുള്ള സാധ്യതയാണ് ഉദ്യോഗസ്ഥര്‍
ദുബായ്: കാലങ്ങളായി അമേരിക്കയുടെ സൈനിക സംരക്ഷണത്തെയും സുരക്ഷാ ഗ്യാരണ്ടികളെയും വിശ്വസിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈ പുതിയ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ വലിയ തിരിച്ചടിയാണ് നല്‍കുന്നത്. തങ്ങളുടെ പ്രധാന പങ്കാളി ഇറാനോട് മൃദുസമീപനം സ്വീകരിക്കുന്നത് മേഖലയിലെ ശക്തി സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്ന് ഈ രാജ്യങ്ങള്‍ ഭയപ്പെടുന്നു. ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്ക് മേഖലയില്‍ കൂടുതല്‍ സ്വാധീനവും സുരക്ഷയും ലഭിക്കുന്നത് അയല്‍രാജ്യങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാം. ഇറാന്റെ നിബന്ധനകള്‍ അംഗീകരിക്കപ്പെടുന്നത് ഇത്തരം സായുധ സംഘങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നതാണ് പ്രധാന ഭീഷണി.
ടെഹ്റാന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധഭീതിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഞെട്ടിച്ച് ഇറാന്റെ അപ്രതീക്ഷിത നീക്കം. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന ട്രംപിന്റെ ‘മരണ’ ഭീഷണിക്ക് മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളെ അണിനിരത്തി ‘മനുഷ്യമതില്‍’ തീര്‍ത്താണ് ഇറാന്‍ പ്രതിരോധം തീര്‍ത്തത്. ഇറാന്റെ ഈ കടുത്ത നിലപാടിന് പിന്നാലെ അമേരിക്കയുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഇറാന്‍ വിച്ഛേദിച്ചത് പശ്ചിമേഷ്യയില്‍ വമ്പന്‍ ട്വിസ്റ്റിന് വഴിവെച്ചു. ‘ഇന്ന് രാത്രി ഒരു വലിയ നാഗരികത മരിക്കും’ എന്ന ട്രംപിന്റെ സോഷ്യല്‍ മീഡിയ
ടെഹ്റാന്‍/വാഷിംഗ്ടണ്‍: ലോകത്തെ ഒന്നാകെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ച ഇറാന്‍-അമേരിക്ക സൈനിക സംഘര്‍ഷത്തിന് അപ്രതീക്ഷിത വഴിത്തിരിവ്. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന പേരില്‍ ഇറാനുനേരെ കടുത്ത ആക്രമണം അഴിച്ചുവിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നാടകീയമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്ന ഇറാന്റെ ഉറപ്പിന്മേലാണ് ഈ പിന്‍വാങ്ങല്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിന്റെ മധ്യസ്ഥതയില്‍ ഇറാന്‍ സമര്‍പ്പിച്ച പത്തിന സമാധാന പദ്ധതിയാണ് ഇപ്പോള്‍ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. പശ്ചിമേഷ്യയിലെ ശക്തിസന്തുലിതാവസ്ഥയെത്തന്നെ മാറ്റിമറിക്കാന്‍ പോന്ന ഇറാന്റെ നിര്‍ദ്ദേശങ്ങളും
തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാനവട്ട വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ ഉയര്‍ന്നുവന്ന അപ്രതീക്ഷിത വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളെക്കാള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും വൈകാരിക വിഷയങ്ങളുമാണ് കളം നിറഞ്ഞത്. പ്രളയ ബോംബ്: വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രളയ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത കൃത്യമായ രാഷ്ട്രീയ കണക്കപ്പിള്ളയുമായി ശശി തരൂര്‍ എം.പി. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടായി മാറണമെങ്കില്‍ പ്രതിപക്ഷ വോട്ടുകളുടെ ഏകീകരണം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യമാണ് തരൂര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത്. ‘സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് നല്‍കി പാഴാക്കരുത്’ എന്ന തരൂരിന്റെ ആഹ്വാനം തിരഞ്ഞെടുപ്പ് ഗോദയില്‍ യുഡിഎഫിന് വലിയ മേല്‍ക്കൈ നല്‍കുകയാണ്. രാഷ്ട്രീയ അണിയറയിലെ രഹസ്യ ഡീലുകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് സമയം കളയാതെ, വോട്ടര്‍മാരുടെ യുക്തിയെ നേരിട്ട് സ്വാധീനിക്കുന്ന
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ കോടതിയിൽ സ്വകാര്യ ഹർജി. ഹർജിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് കോടതി നിർദ്ദേശിച്ചു. മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജാണ് ഹർജി സമർപ്പിച്ചത്. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇവർ നൽകിയില്ലെന്നും ശരിയായ വിവരങ്ങൾ മറച്ചുവെച്ചെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയിൽ 74 താൽക്കാലിക ജീവനക്കാരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തിയതായി ആക്ഷേപം. അംഗീകൃത തസ്തികകളില്ലാതെ സ്ഥിരപ്പെടുത്തിയ ഈ ജീവനക്കാർക്ക് ശമ്പള സ്കെയിൽ അനുവദിക്കുകയും കോടിക്കണക്കിന് രൂപ ശമ്പളകുടിശ്ശിക നൽകുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപ് ഇവർക്ക് തിരക്കിട്ട് കുടിശ്ശിക അനുവദിക്കുകയായിരുന്നു. രണ്ട് കോടി രൂപയാണ് ഈയിനത്തിൽ അനുവദിച്ചത്. താൽക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സ്ഥിരം തസ്തികളിൽ ഒറ്റത്തവണ മാത്രമായിരിക്കണമെന്ന് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുണ്ട്. ഈ വിധികൾ മറികടന്നാ യിരുന്നു സർക്കാരിന്റെ നടപടി. ഇവരെ
കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ. കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വദേശി ജിനു കുഞ്ഞുമോൻ എന്നറിയപ്പെടുന്ന ജിനു കെ കോശി ആണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികപീഡന കേസിലെ പരാതിക്കാരിയുടെ പേര് ജിനു കോശി തൻ്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തിയെന്നായിരുന്നു കേസ്. അതിജീവിതയുടെ പരാതിയുട അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ
തിരുവനന്തപുരം: ആഴ്ചകൾ നീണ്ട വാശിയേറിയ പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ ഇന്ന് വൈകിട്ട് ആറിന് തിരശ്ശീല വീണു. ഇനി 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റെ വേള. വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ, അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. ബാൻഡ് മേളങ്ങളും ചെണ്ടമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി ഉത്സവലഹരിയിലായിരുന്നു സംസ്ഥാനത്തുടനീളം നടന്ന കൊട്ടിക്കലാശം. ഇന്ന് രാവിലെ മുതൽ തന്നെ സ്ഥാനാർത്ഥികൾ റോഡ് ഷോകളും ശക്തിപ്രകടനങ്ങളുമായി മണ്ഡലങ്ങളിൽ സജീവമായിരുന്നു. പ്രമുഖ നേതാക്കളെ അണിനിരത്തി വമ്പൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ഓരോ










