തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ കോടതിയിൽ സ്വകാര്യ ഹർജി. ഹർജിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് കോടതി നിർദ്ദേശിച്ചു.
മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജാണ് ഹർജി സമർപ്പിച്ചത്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇവർ നൽകിയില്ലെന്നും ശരിയായ വിവരങ്ങൾ മറച്ചുവെച്ചെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിക്കുന്നു .
ഹർജിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിലെ വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 22 നകം റിപ്പോർട്ട് സമർപ്പിക്കണം. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ പൊലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കോടതി തുടർനടപടികൾ സ്വീകരിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് ചർച്ചകൾ അവസാന ഘട്ടത്തിൽ; നേതാക്കൾ ഡൽഹിയിലേക്ക്
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് ചർച്ചകൾ അവസാന ഘട്ടത്തിൽ; നേതാക്കൾ ഡൽഹിയിലേക്ക്







