തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയിൽ 74 താൽക്കാലിക ജീവനക്കാരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തിയതായി ആക്ഷേപം. അംഗീകൃത തസ്തികകളില്ലാതെ സ്ഥിരപ്പെടുത്തിയ ഈ ജീവനക്കാർക്ക് ശമ്പള സ്കെയിൽ അനുവദിക്കുകയും കോടിക്കണക്കിന് രൂപ ശമ്പളകുടിശ്ശിക നൽകുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപ് ഇവർക്ക് തിരക്കിട്ട് കുടിശ്ശിക അനുവദിക്കുകയായിരുന്നു. രണ്ട് കോടി രൂപയാണ് ഈയിനത്തിൽ അനുവദിച്ചത്. താൽക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സ്ഥിരം തസ്തികളിൽ ഒറ്റത്തവണ മാത്രമായിരിക്കണമെന്ന് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുണ്ട്. ഈ വിധികൾ മറികടന്നാ യിരുന്നു സർക്കാരിന്റെ നടപടി.
ഇവരെ സ്ഥിരപ്പെടുത്താൻ സർക്കാർ 2021ൽ തീരുമാനിച്ചിരുന്നു. എന്നാൽ എല്ലാ സ്ഥിരപ്പെടുത്തലുകളും കോടതി തടയുകയായി രുന്നു. പിന്നീട് 2025ൽ നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തൽ കോടതി അംഗീകരിക്കു കയായിരുന്നു.
സാക്ഷരതാ മിഷനിൽ സ്ഥിരമായ ഒരു തസ്തിക പോലും ഇല്ലെന്നും അവിടെയുള്ള നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലെന്നും മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് 2017ൽ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. ഈ വസ്തുതകൾ മറച്ചുവെച്ചാണ് അധികൃതർ ഇപ്പോൾ സ്ഥിരം തസ്തികയില ല്ലാതെ നിയമിക്കപ്പെട്ട താൽക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
സാക്ഷരത കോർഡിനേറ്റർ, അസിസ്റ്റന്റ് കോർഡിനേറ്റർ എന്നീ പേരു കളിലായിരുന്നു താൽക്കാലിക ക്കാരെ നിയമിച്ചിരുന്നത്.
നിയമവിരുദ്ധമായി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും അവർക്ക് കുടിശിക ഉൾപ്പെടെ നൽകുകയും ചെയ്‌ത നടപടി റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭരണം എൽഡിഎഫിനെന്ന് വെള്ളാപ്പള്ളി നടേശൻ; ബിജെപിയെ ചെറുതായി കാണരുത്, തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം





