ആര്യങ്കോട്: തിരുവനന്തപുരം ആര്യങ്കോട് മണ്ഡപത്തിൻകടവിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പ്രസവിച്ച ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ മാതാവ് ഷംനയ്‌ക്കെതിരെ (23) പോലീസ് കേസെടുത്തു. രണ്ടാമത് ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്ന് മറച്ചുവെച്ച ഷംന, പ്രസവിച്ച വിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ വകവരുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. കശാപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് അൽത്താഫ് ഷാൻ, ഷംന
കൊച്ചി: രാഷ്ട്രീയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപ്തി. വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിന്റെ കൊടിയിറങ്ങും. നാളെ നിശബ്ദ പ്രചാരണവും വ്യാഴാഴ്ച (ഏപ്രിൽ 9) വോട്ടെടുപ്പും നടക്കും. സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചാരണത്തിന്റെ അവസാന ലാപ്പുവരെ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആവേശത്തിനുമൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ഇക്കുറി പ്രചാരണത്തിന് കുറഞ്ഞ സമയം മാത്രമാണ് മുന്നണികൾക്ക് ലഭിച്ചത്. വിഷുവിന് ശേഷമുള്ള തീയതിയാണ് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഏപ്രിൽ ഒൻപതിന് വോട്ടെടുപ്പ് നിശ്ചയിച്ചതോടെ പ്രചാരണ പ്രവർത്തനങ്ങൾ
തിരുവനന്തപുരം: വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂറിൽ കർശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. നാളെ വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടർമാർ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കാര്യവട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ നിരോധിത രാസലഹരിയുമായി ഒരു യുവാവ് എക്സൈസിന്റെ പിടിയിൽ.പേരൂർക്കട തോപ്പിൽ നഗർ സ്വദേശി അൻഷാദ് ആണ് അറസ്റ്റിലായത്. 11.62 ഗ്രാം എം ഡി എം എ,32.85 ഗ്രാം ഹാഷിഷ് ഓയിൽ, 37 ഗ്രാമിലേറെ കഞ്ചാവ് എന്നിവ ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴക്കൂട്ടം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി ഫെമിനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ഓഫീസർ(ഗ്രേഡ്) സുഭാഷ്, സിവിൽ
തിരുവനന്തപുരം: കേരള കൗമുദി ദിനപത്രത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ കേസ് ഫയൽ ചെയ്തു. കേരള കൗമുദി പത്രത്തിന് നോട്ടീസ് അയച്ച ശേഷം അഡ്വ രാജഗോപാലാൻ നായർ മുഖേന തിരുവനന്തപുരം സബ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. All Posts നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി കടകംപള്ളി സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചത് മുതൽ കേരള കൗമുദി ദിനപത്രം കടകംപള്ളിയുടെ വിജയ സാധ്യത ഇല്ലാതാക്കണമെന്ന ദുരുദ്ദേശത്തോടെ നിരവധി വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ച് വരികയാണെന്ന്
തിരുവനന്തപുരം: സിവിൽ തർക്കങ്ങളിൽ പോലീസിന് ഒരു പരിധിവരെ ഇടപെടാമെന്ന തരത്തിൽ കേരള പോലീസിന്റെ വെബ് സൈറ്റിലുള്ള പരാമർശം തിരുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. രണ്ടുമാസത്തിനകം ഇതിനുള്ള നടപടികൾ പൂർത്തിയാക്കണം. പോലീസ് സേന സിവിൽ തർക്കങ്ങളിൽ ഇടപെടരുതെന്ന് ഹൈക്കോടതികളും സുപ്രീം കോടതിയും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് വെബ് സൈറ്റിലുള്ള പൗരാവകാശ ചാർട്ടറിലെ അഞ്ചാം ഖണ്ഡികയിലുള്ള പരാമർശം തിരുത്തണമെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി. പൗരാവകാശ ചാർട്ടറിന്റെ പരിഷ്ക്കരണ നടപടികൾ നടന്നുവരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ
തിരുവനന്തപുരം: . യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞതുപോലെ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ പരിഹസിച്ചു. സതീശന് അങ്ങനെയൊരു അവസ്ഥ വരാതിരിക്കാൻ എല്ലാവർക്കും പ്രാർത്ഥിക്കാമെന്നും വാക്ക് പാലിക്കുന്ന നേതാവാണ് സതീശനെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ, യുഡിഎഫ് 100 സീറ്റിൽ കുറഞ്ഞ് അധികാരത്തിൽ വന്നാൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി.ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെയാണ് സുധാകരൻ ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്. അതേസമയം, സതീശൻ എന്താണ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തില്‍ നില്‍ക്കെ തിരുവനന്തപുരത്തെ ബിജെപിയില്‍ കലഹം പരസ്യമാകുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ വേദി വിട്ടിറങ്ങിയത് പാര്‍ട്ടിയെയും നേതൃത്വത്തെയും വലിയ പ്രതിസന്ധിയിലാക്കി. കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ ഓണ്‍ലൈനായി പങ്കെടുത്ത ചടങ്ങിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഓണ്‍ലൈനായി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എസ്. ജയശങ്കര്‍ തന്റെ പ്രസംഗത്തിലുടനീളം രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്തത്. എന്നാല്‍, തൊട്ടടുത്തിരിക്കുന്ന സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയുടെ പേരോ വട്ടിയൂര്‍ക്കാവ് മണ്ഡലത്തെക്കുറിച്ചോ അദ്ദേഹം
തിരുവനന്തപുരം: കേരളം വിധിയെഴുതാന്‍ ഇനി 72 മണിക്കൂര്‍ മാത്രം ബാക്കി. ഒരുമാസത്തിലേറെ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് നാളെ വൈകുന്നേരത്തോടെ തിരശ്ശീല വീഴും. മുന്നണികളെല്ലാം തങ്ങളുടെ ശക്തിപ്രകടനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ‘കലാശക്കൊട്ട്’ ഗംഭീരമാക്കാന്‍ നാടുനീളെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കാടിളക്കിയുള്ള പ്രചാരണത്തിലാണ്. നാളെ വൈകുന്നേരം മണ്ഡല കേന്ദ്രങ്ങളില്‍ നടക്കുന്ന പരസ്യപ്രചാരണ സമാപനം (കൊട്ടിക്കലാശം) അത്യന്തം ആവേശകരമാക്കാന്‍ മൂന്ന് മുന്നണികളും പദ്ധതിയിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഗോദയില്‍ തുടക്കം മുതല്‍ ചര്‍ച്ചയായത് മുന്നണികള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ആരോപണങ്ങളാണ്. ബിജെപിയും സിപിഎമ്മും തമ്മിലും, കോണ്‍ഗ്രസും
വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളി. ഇതോടെ പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ നിഴല്‍ കൂടുതല്‍ കനത്തു. ചൊവ്വാഴ്ച രാത്രി എട്ടു മണിക്കു മുന്‍പ് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ) ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ-ഗതാഗത സംവിധാനങ്ങള്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അന്ത്യശാസനവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച ഇറാന് ‘പവര്‍ പ്ലാന്റ് ദിനവും’ ‘ബ്രിഡ്ജ് ദിനവു’മായിരിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍










