സിവിൽ തർക്കങ്ങളിൽ പോലീസ് ഇടപെടേണ്ട; വെബ്സൈറ്റിലെ പരാമർശം മാറ്റാൻ മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: സിവിൽ തർക്കങ്ങളിൽ പോലീസിന് ഒരു പരിധിവരെ ഇടപെടാമെന്ന തരത്തിൽ കേരള പോലീസിന്റെ വെബ് സൈറ്റിലുള്ള പരാമർശം  തിരുത്തണമെന്ന്  മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. രണ്ടുമാസത്തിനകം ഇതിനുള്ള നടപടികൾ പൂർത്തിയാക്കണം.
പോലീസ് സേന സിവിൽ തർക്കങ്ങളിൽ ഇടപെടരുതെന്ന് ഹൈക്കോടതികളും സുപ്രീം കോടതിയും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് വെബ് സൈറ്റിലുള്ള  പൗരാവകാശ ചാർട്ടറിലെ അഞ്ചാം ഖണ്ഡികയിലുള്ള  പരാമർശം തിരുത്തണമെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി.
പൗരാവകാശ ചാർട്ടറിന്റെ പരിഷ്ക്കരണ നടപടികൾ നടന്നുവരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നിട്ടുണ്ടെന്നും സംസ്ഥാന പോലീസ്  മേധാവി കമ്മിഷനെ അറിയിച്ചു. പൊതുപ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.