തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കാര്യവട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ നിരോധിത രാസലഹരിയുമായി ഒരു യുവാവ് എക്സൈസിന്റെ പിടിയിൽ.പേരൂർക്കട തോപ്പിൽ നഗർ സ്വദേശി അൻഷാദ് ആണ് അറസ്റ്റിലായത്.
11.62 ഗ്രാം എം ഡി എം എ,32.85 ഗ്രാം ഹാഷിഷ് ഓയിൽ, 37 ഗ്രാമിലേറെ കഞ്ചാവ് എന്നിവ ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴക്കൂട്ടം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി ഫെമിനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ ഓഫീസർ(ഗ്രേഡ്) സുഭാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ സെബാസ്റ്റ്യൻ, പ്രബോധ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹിമലത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പിടിയിലായ അൻഷാദിന് 27 വയസാണ് പ്രായം.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്; ഫ്ലാറ്റിൽ അതിക്രമിച്ചു കയറി മോശമായി പെരുമാറി; യുവതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്!





