തിരുവനന്തപുരം: കേരളം വിധിയെഴുതാന്‍ ഇനി 72 മണിക്കൂര്‍ മാത്രം ബാക്കി. ഒരുമാസത്തിലേറെ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് നാളെ വൈകുന്നേരത്തോടെ തിരശ്ശീല വീഴും. മുന്നണികളെല്ലാം തങ്ങളുടെ ശക്തിപ്രകടനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ‘കലാശക്കൊട്ട്’ ഗംഭീരമാക്കാന്‍ നാടുനീളെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കാടിളക്കിയുള്ള പ്രചാരണത്തിലാണ്.
നാളെ വൈകുന്നേരം മണ്ഡല കേന്ദ്രങ്ങളില്‍ നടക്കുന്ന പരസ്യപ്രചാരണ സമാപനം (കൊട്ടിക്കലാശം) അത്യന്തം ആവേശകരമാക്കാന്‍ മൂന്ന് മുന്നണികളും പദ്ധതിയിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഗോദയില്‍ തുടക്കം മുതല്‍ ചര്‍ച്ചയായത് മുന്നണികള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ആരോപണങ്ങളാണ്. ബിജെപിയും സിപിഎമ്മും തമ്മിലും, കോണ്‍ഗ്രസും ബിജെപിയും തമ്മിലും ‘ഡീല്‍’ ഉണ്ടെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ പ്രചാരണത്തെ ചൂടുപിടിപ്പിച്ചു. വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ട് വെട്ടിച്ചെന്ന ഇടത് മുന്നണിയുടെ ആരോപണം യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നു എന്ന ആരോപണം തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറി. ഇത് കള്ളവോട്ട് ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വികസനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടത്തിയ പരസ്യ സംവാദ വെല്ലുവിളികള്‍ സോഷ്യല്‍ മീഡിയയിലും ഗ്രൗണ്ടിലും വലിയ തരംഗമുണ്ടാക്കി. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍, ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് യുഡിഎഫും ബിജെപിയും കണക്കുകൂട്ടുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപി നടത്തുന്ന ശക്തമായ മുന്നേറ്റം ഇടത്-വലത് മുന്നണികള്‍ക്ക് ഒരുപോലെ തലവേദനയാകുന്നുണ്ട്. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളിലെ വോട്ടുകള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് ഇത്തവണ നിര്‍ണ്ണായകമാകും. വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണ്ണയത്തെക്കുറിച്ചുള്ള ആശങ്കകളും രാഷ്ട്രീയ നേട്ടങ്ങളും അവസാന വട്ട പ്രചാരണങ്ങളില്‍ നിഴലിച്ചു നിന്നു.
നാളെ വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറിയുള്ള നിശബ്ദ പ്രചാരണത്തിലേക്ക് കടക്കും. വോട്ടെടുപ്പ് ദിനത്തില്‍ സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കാനും വെബ്കാസ്റ്റിംഗ് ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാജീവ് ചന്ദ്രശേഖറിന്റെ സമ്മര്‍ദ്ദം ഫലിച്ചു; അവസാന നിമിഷം മോദി ഇടപെട്ടു; അങ്ങനെ എഫ് സി ആര് എ ബില്‍ തല്കാലത്തേക്ക് കോള്‍ഡ് സ്റ്റോറേജില്‍; ക്രൈസ്തവ വോട്ടുകള്‍ മുഖ്യം; കേരളത്തില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രി നിര്‍ണ്ണായക പ്രഖ്യാപനം നടത്തും





