കൊച്ചി: രാഷ്ട്രീയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപ്തി. വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിന്റെ കൊടിയിറങ്ങും. നാളെ നിശബ്ദ പ്രചാരണവും വ്യാഴാഴ്ച (ഏപ്രിൽ 9) വോട്ടെടുപ്പും നടക്കും. സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചാരണത്തിന്റെ അവസാന ലാപ്പുവരെ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആവേശത്തിനുമൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
ഇക്കുറി പ്രചാരണത്തിന് കുറഞ്ഞ സമയം മാത്രമാണ് മുന്നണികൾക്ക് ലഭിച്ചത്. വിഷുവിന് ശേഷമുള്ള തീയതിയാണ് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഏപ്രിൽ ഒൻപതിന് വോട്ടെടുപ്പ് നിശ്ചയിച്ചതോടെ പ്രചാരണ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കേണ്ടി വന്നു. പോസ്റ്ററുകൾ അടിച്ചും വീടുവീടാന്തരമുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയും സ്ഥാനാർത്ഥികൾ ഇന്ന് അവസാനവട്ട പര്യടനത്തിലാണ്. ഉച്ചയ്ക്ക് ശേഷം മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ റോഡ് ഷോകളും കൊട്ടിക്കലാശവും നടക്കും.
ഇന്ന് വൈകിട്ട് ആറുമണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. ഈ സമയത്ത് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ബുധനാഴ്ച രാവിലെ എട്ടുമുതൽ വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടക്കും. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കള്ളവോട്ട് തടയാൻ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനവും വോട്ടർമാർക്കായി മൊബൈൽ ഡെപ്പോസിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സിപിഎമ്മിനു പിന്നാലെ ഭവന സന്ദർശനവുമായി കോൺഗ്രസ്സും; ഫെബ്രുവരി 20 മുതൽ കോൺഗ്രസ് നേതാക്കൾ വീടുകളിലെത്തും
ഇലക്ഷൻ ഐഡി കാർഡ് ഇല്ലാത്തവർക്ക് താഴെ പറയുന്ന അംഗീകൃത രേഖകൾ ഉപയോഗിക്കാം:
-
ആധാർ കാർഡ് / പാൻ കാർഡ്
-
പാസ്പോർട്ട് / ഡ്രൈവിംഗ് ലൈസൻസ്
-
ബാങ്ക്/പോസ്റ്റ് ഓഫീസ് ഫോട്ടോ പതിച്ച പാസ്ബുക്ക്
-
തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്
-
പെൻഷൻ രേഖ (ഫോട്ടോ സഹിതം)
-
എംപി/എംഎൽഎമാർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
-
കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഐഡി കാർഡ്
-
ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് തുടങ്ങിയവ.


അലോഷ്യസ് സേവ്യര് അയഞ്ഞു; കെ.എസ്.യു അധ്യക്ഷ സ്ഥാനത്ത് തുടരും, തിരുവനന്തപുരത്ത് സിപിഎം അട്ടിമറി നീക്കം പാളി





