കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് നടത്തിയ “പോ മോനെ വിജയാ” എന്ന പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് “ഡാഷ് മോനെ രേവന്താ..” എന്ന തരത്തിൽ പിണറായി വിജയൻ തിരിച്ചടിച്ചത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കേരളത്തിന്റെ മനസ്സ് എൽഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസും ബിജെപിയും ഉയർത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയ പാപ്പരത്വമാണെന്ന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരണം നടത്താൻ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് 15 കോടി രൂപ. ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകളായ യൂ ട്യൂബ്, ഗൂഗിൾ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഡെയിലി ഹണ്ട്, ഒ ടി ടി എന്നിവ വഴി സമഗ്ര മാർക്കറ്റിംഗ് പ്രചരണം നടത്താനാണ് ഈ തുക. അഡ്വാൻസിനത്തിൽ അഞ്ചു കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് ആയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 12 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ പദ്ധതികൾ, വിവരങ്ങൾ, അറിയിപ്പുകൾ, ക്യാമ്പയിനുകൾ എന്നിവയുടെ
ഇംഫാൽ: സമാധാന ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും നടുക്കുന്ന അക്രമസംഭവങ്ങൾ. ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗിൽ ജനവാസ മേഖലയ്ക്ക് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. അഞ്ച് വയസ്സുള്ള ആൺകുട്ടിയും അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കുട്ടികളുടെ മാതാവിന് ഗുരുതരമായി പരിക്കേറ്റു. ഏപ്രിൽ ഏഴിന് പുലർച്ചെ അതിർത്തി പ്രദേശമായ ട്രോങ്‌ലോബി അവാങ് ലെയ്‌കായിലാണ് സംഭവം. അതിർത്തി സുരക്ഷാ സേനാംഗമായ ഓയിനം മലംങ്‌ഗൻബയുടെ വീടിന് മുകളിലേക്ക് സായുധ സംഘം വിക്ഷേപിച്ച റോക്കറ്റ് പതിക്കുകയായിരുന്നു.
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഇന്ന് (ഏപ്രിൽ 7) വൈകുന്നേരം 7 മണി മുതൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9 വൈകുന്നേരം 7 മണി വരെയാണ് നിയന്ത്രണം. തിരഞ്ഞെടുപ്പ് സുഗമമായും സമാധാനപരമായും നടത്തുന്നതിന്റെ ഭാഗമായാണ് 48 മണിക്കൂർ നേരത്തേക്ക് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനത്തെ ബെവ്‌കോ (BEVCO), കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവ പൂർണ്ണമായും അടച്ചിടും. മദ്യത്തിന്റെ വില്പനയോ വിതരണമോ ഈ സമയത്ത് അനുവദനീയമല്ല. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഡിഎഫ്. പരസ്യപ്രചരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണിക്ക് ശേഷം ഈ മണ്ഡലങ്ങളിൽ നിശബ്ദ പ്രചാരണം നടത്തി വിജയത്തെ കൈപ്പിടിയിൽ ഒതുക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ നീക്കം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 3000 വോട്ടുകൾക്ക് താഴെ യുഡിഎഫിന് നഷ്ടപ്പെട്ടത് 12 സീറ്റുകളാണ്. ഏറ്റവും കുറവ് ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിനു വേണ്ടി കളത്തിൽ ഇറങ്ങിയ പാറക്കൽ
മുംബൈ: മുംബൈയിൽ ഏപ്രിൽ 6-ന് നടന്ന ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങ് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വേഷവിധാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കീറിപ്പറിഞ്ഞ നീല ടോപ്പും അതിനു മുകളിൽ ധരിച്ച ബ്ലേസർ സ്റ്റൈൽ ജാക്കറ്റും രണ്ട് ടൈകളും ധരിച്ചുവന്ന താരത്തിന്റെ വിചിത്രമായ ലുക്ക് ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ഞെട്ടലിലാക്കി. <iframe width=”560″ height=”315″ src=”https://www.youtube.com/embed/Dy1zL0CLjDc?si=ENEaw2xJcLZpgrk9″ title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope;
തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ 2018-ലെ മഹാപ്രളയം പ്രകൃതിക്ഷോഭമായിരുന്നില്ലെന്നും മറിച്ച് അഴിമതി ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത ‘മനുഷ്യനിര്‍മ്മിത’ ദുരന്തമായിരുന്നുവെന്നും വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. അന്നത്തെ ജലസേചന മന്ത്രി മാത്യു ടി. തോമസിനെ പ്രതിക്കൂട്ടിലാക്കി നിലവിലെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടത്. കരിമണല്‍ ലോബിയെ സഹായിക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നതും ഡാം മാനേജ്മെന്റിലെ അട്ടിമറികളുമാണ് പ്രളയത്തിന് കാരണമായതെന്ന് മന്ത്രിയുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് അഴിമതി ലക്ഷ്യമിട്ടാണെന്നും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 44 മുതൽ 46 ശതമാനംവരെ വോട്ടുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പോൾ ട്രാക്കർ സർവേ. 89 മുതൽ 96 സീറ്റ് വരെയാണ് യുഡിഎഫിന് സർവ്വേ പ്രവചിക്കുന്നത്. ഭരണ മുന്നണിയായ എൽ ഡി എഫിന് 43 മുതൽ 49 സീറ്റ് വരെ മാത്രമേ സർവേ പ്രവചിക്കുന്നുള്ളൂ. 37 മുതൽ 40 ശതമാനം വരെയാണ് വോട്ടുകളുടെ എണ്ണം. ബിജെപി സംസ്ഥാനത്ത് രണ്ട് സീറ്റിൽ വരെ വിജയിക്കാമെന്ന് സർവ്വേ പറയുന്നു.14 മുതൽ 15 ശതമാനം വരെയാണ്
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ ‘രാവണപ്രഭു’ ഇമേജിന് പിന്നിലെ ക്രൂരമുഖം വെളിപ്പെടുത്തിക്കൊണ്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ സിനിമയ്ക്കകത്തും പുറത്തും വലിയ ചര്‍ച്ചയാകുന്നു. ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിക്കൂട്ടിലായ സംവിധായകന്‍ രഞ്ജിത്തിന്റെ പഴയകാലത്തെ ‘അഹങ്കാരത്തിന്റെ’ കഥകള്‍ പുറത്തുകൊണ്ടുവരികയാണ് ആലപ്പി അഷ്‌റഫ്. മലയാള സിനിമയിലെ കാരണവര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒടുവില്‍ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് കായികമായി മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തല്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. <iframe width=”560″ height=”315″ src=”https://www.youtube.com/embed/WvhfgipofyA?si=obMAmrCQcxXxwfeJ” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture;
വാഷിംഗ്ടണ്‍: ഇറാനെതിരെ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ അസാധാരണമായ വാര്‍ത്താസമ്മേളനത്തിലാണ്, സമാധാന കരാറിന് തയ്യാറായില്ലെങ്കില്‍ ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്‍ വെടിവച്ചിട്ട രണ്ട് അമേരിക്കന്‍ പൈലറ്റുമാരെ സാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഇറാന്റെ സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും










