തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരണം നടത്താൻ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് 15 കോടി രൂപ. ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകളായ യൂ ട്യൂബ്, ഗൂഗിൾ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഡെയിലി ഹണ്ട്, ഒ ടി ടി എന്നിവ വഴി സമഗ്ര മാർക്കറ്റിംഗ് പ്രചരണം നടത്താനാണ് ഈ തുക. അഡ്വാൻസിനത്തിൽ അഞ്ചു കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് ആയിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 12 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ പദ്ധതികൾ, വിവരങ്ങൾ, അറിയിപ്പുകൾ, ക്യാമ്പയിനുകൾ എന്നിവയുടെ ലഭ്യത പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിനുള്ള സമഗ്ര ക്യാമ്പയിനാണ് ഈ തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
2025 ഡിസംബർ 24 ന് വെബ് ആൻഡ് ന്യൂ മീഡിയ ഇൻഫർമേഷൻ ഓഫീസറുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
അഡ്വാൻസ് നൽകിയ 5 കോടി രൂപയ്ക്ക് ധനവകുപ്പിൽ നിന്നും അധിക ധനാനുമതി നേടിയാണ് നൽകിയിട്ടുള്ളത്.
സർക്കാരിന്റെ പ്രത്യേക പ്രചരണത്തിനായി നേരത്തെ 22.24 കോടി രൂപ അനുവദിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷം ബജറ്റിൽ വിവര- പൊതുജന സമ്പർക്ക വകുപ്പിനുവേണ്ടി അനുവദിച്ച 80 കോടി രൂപയ്ക്ക് പുറമെയായിരുന്നു ഇത്. കിഫ്ബിയുടെ വകയായും വിവിധ വകുപ്പുകൾ തനതായും വേറെ പരസ്യങ്ങൾ വ്യാപകമായി നൽകിയിട്ടുണ്ട്. ഇതിനുള്ള ചെലവ് വ്യക്തമാക്കിയിട്ടില്ല.



Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുന്‍ ഡിജിപി ആര്. ശ്രീലേഖ തിരുവനന്തപുരം മേയറാകും; ബിജെപി ആദ്യ വനിതാ മേയര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ; മോദി ഇനി വരുമ്പോള്‍ തലസ്ഥാനത്തെ നയിക്കുക ‘ശാസ്തമംഗലത്തെ താരം’





