കേരളത്തിൽ യുഡിഎഫ് തരംഗം; 96 സീറ്റുകൾ വരെ ലഭിക്കുമെന്ന് പോൾ ട്രാക്കർ സർവേ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 44 മുതൽ 46 ശതമാനംവരെ വോട്ടുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പോൾ ട്രാക്കർ സർവേ. 89 മുതൽ 96 സീറ്റ് വരെയാണ് യുഡിഎഫിന് സർവ്വേ പ്രവചിക്കുന്നത്.
ഭരണ മുന്നണിയായ എൽ ഡി എഫിന് 43 മുതൽ 49 സീറ്റ് വരെ മാത്രമേ സർവേ പ്രവചിക്കുന്നുള്ളൂ. 37 മുതൽ 40 ശതമാനം വരെയാണ് വോട്ടുകളുടെ എണ്ണം. ബിജെപി സംസ്ഥാനത്ത് രണ്ട് സീറ്റിൽ വരെ വിജയിക്കാമെന്ന് സർവ്വേ പറയുന്നു.14 മുതൽ 15 ശതമാനം വരെയാണ് ലഭിക്കാവുന്ന വോട്ടുകൾ.
തെരഞ്ഞെടുപ്പ് രംഗത്തെ പ്രമുഖ സർവ്വേ ഏജൻസിയാണ് പോൾ ട്രാക്കർ. ശക്തമായ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണ് യുഡിഎഫിന് അനുകൂലമാവുക എന്ന് സർവ്വേ വിലയിരുത്തിയിട്ടുണ്ട്. രാജ്യത്തെ തന്നെ പ്രമുഖ ഏജൻസികളിൽ ഒന്നാണ് പോൾ ട്രാക്കർ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.