തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഇന്ന് (ഏപ്രിൽ 7) വൈകുന്നേരം 7 മണി മുതൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9 വൈകുന്നേരം 7 മണി വരെയാണ് നിയന്ത്രണം.
തിരഞ്ഞെടുപ്പ് സുഗമമായും സമാധാനപരമായും നടത്തുന്നതിന്റെ ഭാഗമായാണ് 48 മണിക്കൂർ നേരത്തേക്ക് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനത്തെ ബെവ്കോ (BEVCO), കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവ പൂർണ്ണമായും അടച്ചിടും. മദ്യത്തിന്റെ വില്പനയോ വിതരണമോ ഈ സമയത്ത് അനുവദനീയമല്ല.
നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഏപ്രിൽ 9-ന് രാത്രി 7 മണിക്ക് ശേഷം മാത്രമേ മദ്യശാലകൾ വീണ്ടും തുറക്കുകയുള്ളൂ. വോട്ടെണ്ണൽ ദിവസമായ മെയ് 4-നും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയന് വത്തിക്കാന്‍ സന്ദര്‍ശിക്കാനും മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനും ക്ഷണം


കാരവന് ഡ്രൈവര്‍ക്കും അറിയില്ല; ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്; രഞ്ജിത്ത് കേസ് സങ്കീര്‍ണ്ണമായ പ്രതിസന്ധിയിലേക്ക്?





