തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് വത്തിക്കാന്‍ സന്ദര്‍ശിക്കാനും പോപ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്താനും ക്ഷണം ലഭിച്ചു. മാര്‍ച്ച് 4-നാണ് വത്തിക്കാനില്‍ വെച്ച് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനുളള ക്ഷണക്കത്ത് നല്‍കിയത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയായ അപ്പോസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ഗിറെല്ലി വഴിയാണ് ക്ഷണം നല്‍കിയത്.
മുഖ്യമന്ത്രി നയിക്കുന്ന 16 അംഗ സംഘത്തിനാണ് വത്തിക്കാന്‍ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും ഈ സംഘത്തിലുണ്ട്. ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട ഔദ്യോഗിക കത്തിലൂടെയാണ് സന്ദര്‍ശനത്തിന് അംഗീകാരം ലഭിച്ചതെന്ന് കെ.വി. തോമസ് അറിയിച്ചു.
മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച, ഹസ്തദാനം എന്നിവയുള്‍പ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകള്‍ വത്തിക്കാന്‍ തയ്യാറാക്കിയ പ്രോഗ്രാമിലുണ്ട്. എന്നാല്‍, സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.വി. തോമസ് അറിയിച്ചു. മന്ത്രിസഭയുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതികള്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഇതിനായി വേണ്ടിവരും.
ഭൂരിപക്ഷം ഉറപ്പെന്ന് യുഡിഎഫ്; മന്ത്രിമാര്‍ വീഴുമെന്ന് കണക്കുകൂട്ടല്‍, കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ഇങ്ങനെ


മുഖ്യമന്ത്രി രാഷ്ട്രീയക്കാരൻ മാത്രമല്ല! ഡാറ്റ ചോർച്ചാ ആരോപണം നിഷേധിച്ച് സർക്കാർ ഹൈക്കോടതിയിൽ; സന്ദേശങ്ങൾ അയക്കുന്നതിനായുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടി.





