പി.കെ കൃഷ്ണദാസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി; വിദ്വേഷ പ്രസംഗമെന്ന് ആരോപണം

തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് നടത്തിയ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി. കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖിൽ ആണ് പരാതിക്കാരൻ.
കഴിഞ്ഞ 5ന് കാട്ടാക്കടയിൽ  തിരഞ്ഞെടുപ്പ് റാലിക്കിടെ കൃഷ്ണദാസ് മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷപരവും പ്രാകോപനപരവുമായ പ്രസംഗം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ‘പ്രോ-പാക്കിസ്ഥാൻ’ ശക്തികൾ നിയന്ത്രണം പിടിക്കുമെന്നും  ഹിന്ദു-ക്രിസ്ത്യൻ വനിതകൾ ‘ലവ് ജിഹാദ്’ വഴി ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രസംഗിച്ചു എന്ന് പരാതിയിൽ പറയുന്നത്.
ഈ പ്രസംഗം സമൂഹത്തിൽ മതവൈരവും ഭിന്നതയും സൃഷ്ടിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാ ട്ടിയിട്ടുണ്ട്.
 പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കൃഷ്ണദാസിനെതിരെ എഫ്‌ഐആർ ര ജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നും ഡിജിപിയും തെരഞ്ഞെടുപ്പ് കമ്മിഷനും  അടിയന്തര നടപടി സ്വീകരിക്കണമെന്നും  ജെ.എസ്. അഖിലിന്റെ ആവശ്യപെട്ടിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.