കോഴിക്കോട്: കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ നാലുദിവസം കാണാതായ നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും, അവര്‍ പങ്കുവെച്ച അതിജീവനക്കഥയിലെ പൊരുത്തക്കേടുകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. പ്രമുഖ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ശരണ്യയുടെ മൊഴികളില്‍ കടുത്ത സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് സംഭവം പുതിയ തലത്തിലേക്ക് നീങ്ങിയത്.
ശരണ്യ മാധ്യമങ്ങളോട് വിശദീകരിച്ച കാര്യങ്ങള്‍ ഒരു കൊടുംകാട്ടില്‍ അകപ്പെട്ട വ്യക്തിയുടെ സ്വാഭാവികമായ മാനസികാവസ്ഥയുമായി ഒത്തുപോകുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ‘എല്ലാവരും മണ്ടന്മാരാകരുത്, ഇതില്‍ എന്തോ പന്തികേടുണ്ട്’ എന്നാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞത്. ഭക്ഷണമില്ലാതെ നാലുദിവസം വനത്തില്‍ കഴിഞ്ഞ ഒരാളുടെ ശാരീരിക അവശതകളോ ക്ഷീണമോ ശരണ്യയുടെ മുഖത്തില്ലെന്നത് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാടിന്റെ രാത്രികാല ഭീകരതയെക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ശരണ്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഷെയ്ഖ് ഹസന്‍ ഖാന്‍ പറയുന്നു.
വഴിതെറ്റിയാല്‍ എങ്ങനെയെങ്കിലും ജനവാസ മേഖലയില്‍ എത്താനാണ് ആരും ശ്രമിക്കുക. എന്നാല്‍ കാലുവേദന കാരണം അവിടെ വിശ്രമിച്ചു എന്നും ഡ്രോണ്‍ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു എന്നുമുള്ള ശരണ്യയുടെ വിശദീകരണം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇതൊരു സുഖവാസ കേന്ദ്രമല്ലെന്നും അതിജീവനത്തിനായുള്ള പോരാട്ടമാണെന്നും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രലേഖകന്‍ വിജയകുമാര്‍ ബ്ലാത്തൂരും സമാനമായ സംശയങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തടിയന്‍ഡമോള്‍ മലനിരകളുടെ ഭൂപ്രകൃതി മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
എങ്ങോട്ട് നടന്നാലും 10-12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുറത്തെത്താന്‍ കഴിയുന്ന ഒരിടത്ത്, ഇത്രയും ആരോഗ്യവതിയായ ഒരാള്‍ക്ക് വഴി കണ്ടെത്താന്‍ നാലുദിവസം വേണ്ടിവന്നു എന്നത് അമ്പരപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. വന്യമൃഗങ്ങളുള്ള കാട്ടില്‍ ഇത്രയും ദിവസം സുരക്ഷിതയായി കഴിഞ്ഞു എന്നതില്‍ അതിശയോക്തിയുണ്ടെന്നും, പുല്‍മേടുകളില്‍ എത്തിയാല്‍ തിരച്ചില്‍ സംഘത്തെ കാണാന്‍ എളുപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദഗ്ധരുടെ ഈ വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
ശരണ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. വനംവകുപ്പും പോലീസും ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് പൊതു സമൂഹം. തല്‍കാലം വിവാദങ്ങളോട് ശരണ്യ പ്രതികരിക്കില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്; ജനവാസമേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പന് നാട്ടുകാര്‍ക്ക് കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല; നെല്ലിയാമ്പതിക്കാര്‍ക്ക് പ്രിയങ്കരന്‍; ‘ചില്ലിക്കൊമ്പന്’ കനാലില്‍ വീണു ചരിഞ്ഞു; ഈറത്തണ്ട് പോലെയുള്ള കൊമ്പഴക് ഇനി ഓര്‍മ്മ





