തിരുവനന്തപുരം: ഒരു രൂപ ആയാലും ഒരു കോടി ആയാലും അഴിമതി അഴിമതി തന്നെയാണെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ. അഴിമതിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് വിജിലൻസ് അഴിമതിക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അഴിമതി എത്ര ചെറുതായാലും ബന്ധനം വളരെ വലുതായിരിക്കും. അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല. പലപ്പോഴും ഓരോ ചെറിയ അഴിമതിയും, ”ഇത് വലിയ കാര്യമല്ല, ഇതൊന്നുമാരും അറിയാന്‍ പോകുന്നില്ല” എന്ന ചിന്തയോടെയാണ് സംഭവിക്കാറുള്ളത്. എന്നാല്‍ ആ ചെറിയ തെറ്റായ ചിന്ത ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു വെന്ന് സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
കൈക്കൂലി ചെറുതോ വലുതോ ആകട്ടെ,അ ത് സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ മാന്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുകയാണ്, കുടുംബത്തിന് സമൂഹത്തിനിടയില്‍ വലിയ അപകീര്‍ത്തി വരുത്തുകയാണ്, കൂടാതെ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയാണ്.
ഒരിക്കല്‍ പോലും അഴിമതിയുടെ വലയത്തില്‍ പെട്ടുപോകരുത്. എന്തെന്നാല്‍ ചെറിയത് എന്ന് കരുതുന്ന ഓരോ അഴിമതിയും ഒടുവില്‍ വലിയ ബന്ധനമായി മാറുമെന്ന് വിജിലൻസ് മുന്നറിയിപ്പ് നൽകുന്നു. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലൻസിനെ അറിയിക്കണമെന്ന് സന്ദേശത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
“ഇടതുപക്ഷത്തിന്റെ അഹന്തയ്ക്ക് ജനങ്ങൾ നൽകിയ മറുപടി”; യുഡിഎഫ് സുനാമിയിൽ കേരളം മാറിയെന്ന് എ.കെ. ആന്റണി
“ഇടതുപക്ഷത്തിന്റെ അഹന്തയ്ക്ക് ജനങ്ങൾ നൽകിയ മറുപടി”; യുഡിഎഫ് സുനാമിയിൽ കേരളം മാറിയെന്ന് എ.കെ. ആന്റണി







