തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ ‘ഓപ്പറേഷൻ എർത്ത് ഗാർഡ്’ എന്നപേരിൽ സംസ്ഥാനവ്യാപകമായി ഇന്നലെ നടത്തിയ പരിശോധനയിൽ കൈക്കൂലി ഇടപാടും അഴിമതിയും കണ്ടെത്തി. യു പി ഐ ഇടപാടുകൾ മുഖേന കൈക്കൂലി ഇടപാടുകൾ നടത്തുന്നതായും തെളിഞ്ഞിട്ടുണ്ട്.
മണ്ണ് ഖനനവും നീക്കവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായാണ് ഓപ്പറേഷൻ എർത്ത് ഗാർഡ് എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ 14 ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസുകളിലും തതെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 72 ഓഫീസുകളിലും ചട്ടവിരുദ്ധമായി മണ്ണ് നീക്കം ചെയ്യപ്പെട്ടതായി വിവരം ലഭിച്ച 360 സ്ഥലങ്ങളിലുമായിരുന്നു മിന്നൽ പരിശോധന.
വിവിധ ഓഫീസുകളിലെ 14 ഉദ്യോഗസ്ഥർ മണ്ണ് ഇടപാടുകാരിൽ നിന്നും അപേക്ഷകരിൽ നിന്നുമായി 4,69,800 രൂപ യു.പി.ഐ അക്കൗണ്ടുകളിലൂടെ കൈക്കൂലിയായി കൈപ്പറ്റിയതായി പരിശോധന യിൽ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.ഇതിനുപുറമെ ഒട്ടേറെ ചട്ടലംഘനങ്ങളും കണ്ടെത്തി. കണ്ടെത്തിയ ചട്ടലംഘനങ്ങളിൽ പിഴ ഈടാക്കുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിജിലൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
തുടർ പരിശോധനകൾ തുടരുമെന്നും അഴിമതിയിൽ പങ്കാളികളായ ഉദ്യോഗസ്ഥർ, ഇടനിലക്കാർ, മണ്ണ് മാഫിയ സംഘങ്ങൾ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സതീശന്റെ ‘ഏകപക്ഷീയ’ നീക്കങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം; കാന്തപുരത്തിന്റെ വേദിയിലെ പ്രസംഗം തിരിച്ചടിയായെന്ന് ഹൈക്കമാണ്ട് വിലയിരുത്തല്‍; സതീശന് ഹൈക്കമാണ്ട് ‘റെഡ് കാര്‍ഡ്’: കോണ്‍ഗ്രസിന് സോഷ്യല്‍ എന്‍ജിനീയറിംഗ് പാളുന്നുവോ?





