തിരുവനന്തപുരത്ത് മണ്ണ് നീക്കാൻ കൈക്കൂലി വാങ്ങിയ ജിയോളജി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് മാറ്റുന്നതിനായി പാസ്സ് അനുവദിക്കുന്നതിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍ .തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസാണ് പിടിയിലായത്.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ വസ്തുവില്‍ കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള കരാര്‍ ടിപ്പര്‍ ലോറി ഉടമയ്ക്കായിരുന്നു. വസ്തു ഉടമ മണ്ണ്  നീക്കം ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസില്‍ നല്‍കിയിരുന്ന അപേക്ഷയില്‍ പാസ്സ് അനുവദിക്കുന്നതിന് കാലതാമസം നേരിട്ടതിനാല്‍ കരാറുകാരൻ ജില്ലാ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിച്ചിരുന്നു. ഈ സമയം ഓഫീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യന്‍ ജോസ് കരാറുകാരനെ സമീപിക്കുകയുംപാസ്സിനുള്ള കാര്യങ്ങള്‍ വേഗം നടത്തിത്തരാമെന്നും ഇതിനുള്ള പ്രതിഫലമായി 50,000രൂപ  നല്‍കണമെന്നുംഇതില്‍ 40,000/- രൂപ മറ്റ് ഉദ്യോഗസ്ഥര്‍ക്കും 10,000 രൂപ തനിക്കുള്ളതാണെന്നും പറഞ്ഞു.
തുടര്‍ന്ന് കഴിഞ്ഞ 23ന്കരാറുകാരനെ ക്രിസ്റ്റ്യന്‍ ജോസ് ഫോണില്‍ ബന്ധപ്പെട്ട്  തുക വസ്തു ഉടമയില്‍ നിന്നും വാങ്ങി ഗൂഗിള്‍ പേ മുഖാന്തിരം അയച്ച് നല്‍കാനും ആവശ്യപ്പെട്ടു. കരാറുകാരൻ ഇന്നലെ  ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെത്തി ക്രിസ്റ്റ്യന്‍ ജോസിനെ കണ്ടപ്പോൾ ടോക്കണ്‍ അഡ്വാന്‍സായി 5,000 രൂപ ഉടനെ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കരാറുകാരൻ ഈ വിവരം വിജിലന്‍സ്  തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി  ഇന്ന് ഉച്ചക്ക്  അയ്യായിരം രൂപ വാങ്ങുമ്പോൾപിടി കൂടുകയുമായിരുന്നു. തിരുവനന്തപുരം ജില്ല മൈനിംഗ് ആൻഡ് ജിയോളജി  ഓഫീസ് പരിസരത്ത് വച്ചാണ് വിജിലന്‍സ് സംഘം ഇയാളെ കൈയ്യോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇന്ന് ഹാജരാക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.