തിരുവനന്തപുരം: കേരളത്തിലെ സാമുദായിക സമവാക്യങ്ങള്‍ തെറ്റിക്കുന്ന രീതിയില്‍ സമുദായ നേതാക്കളെ പ്രകോപിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ കര്‍ശന താക്കീത്. വെള്ളാപ്പള്ളി നടേശനെതിരെയുള്ള കടന്നാക്രമണവും എന്‍എസ്എസിനെതിരെയുള്ള പരോക്ഷ പരാമര്‍ശങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എഐസിസി ഇടപെടല്‍.
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ വേദിയില്‍ വെച്ച് വെള്ളാപ്പള്ളിക്കെതിരെ നടത്തിയ ‘കാര്‍’ പ്രയോഗത്തില്‍ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ‘തിണ്ണ നിരങ്ങല്‍’ പോലുള്ള പ്രയോഗങ്ങള്‍ എന്‍ എസ് എസ് പോലുള്ള സമുദായ നേതാക്കളില്‍ നിന്നുണ്ടാകുന്നത് കോണ്‍ഗ്രസിന് എതിരായ സാമുദായിക ധ്രുവീകരണത്തിന് വഴിമരുന്നിടുമെന്നും ഹൈക്കമാണ്ട് മുന്നറിയിപ്പ് നല്‍കി.
യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളായ ഈഴവ, നായര്‍, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ‘മുസ്ലിം പ്രീണന’ ഭീതി വളര്‍ത്താന്‍ സിപിഎമ്മും ബിജെപിയും ഈ നീക്കങ്ങളെ ആയുധമാക്കുന്നുവെന്ന് കേന്ദ്ര നേതൃത്വം നിരീക്ഷിക്കുന്നു. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ സ്വാധീനവലയത്തിലാണ് യുഡിഎഫ് എന്ന എ.കെ. ബാലന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ക്ക് സതീശന്റെ പ്രസ്താവനകള്‍ ബലം നല്‍കുന്നതായാണ് ഹൈക്കമാണ്ട് വിലയിരുത്തല്‍.
വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ഈഴവ സമുദായത്തെ യുഡിഎഫില്‍ നിന്ന് അകറ്റാന്‍ കാരണമാകുമെന്ന് കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ഭയപ്പെടുന്നു. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നവര്‍ തന്നെ അരമനകള്‍ കയറുന്നത് ശരിയല്ലെന്ന ജി. സുകുമാരന്‍ നായരുടെ വിമര്‍ശനം എന്‍എസ്എസ്-കോണ്‍ഗ്രസ് ബന്ധത്തിലും വിള്ളലുണ്ടാക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈന്ദവ-ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ഇടതുപക്ഷത്തേക്ക് തിരിയാതിരിക്കാന്‍ സമുദായ നേതാക്കളെ അനുനയിപ്പിച്ചു കൊണ്ടുപോകണമെന്നാണ് കെപിസിസിക്ക് ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇന്‍ഫോസിസ് ജോലി രാജിവച്ച് വെള്ളിത്തിരയിലേക്ക്; പ്രേമവും ആക്ഷന്‍ ഹീറോ ബിജുവും കായംകുളം കൊച്ചുണ്ണിയും; മങ്ങലിന്റെ ഇടവേള മാറുന്നു; വീണ്ടും നിവിന്‍ പോളി മാജിക്; ‘സര്‍വ്വം മായ’ നൂറു കോടി ക്ലബ്ബിലേക്ക്; പേരിടാ പൊളിട്ടിക്കല്‍ ത്രില്ലറിലും പ്രതീക്ഷ; താരസിംഹാസനം തിരിച്ചുപിടിച്ച് മോളിവുഡിന്റെ പ്രിയ താരം




