തിരുവനന്തപുരം: വീടിൻെറ ടെറസ്സിൽ അലങ്കാര ചെടികൾക്കിടയിൽ കഞ്ചാവ് നട്ടുവളർത്തിയ വിരുതൻ പോലീസിന്റെ പിടിയിലായി. ചാവക്കാട് എടക്കഴിയൂർ സ്വദേശി കിഴക്കത്തറ വീട്ടിൽ യൂസഫ് (49) ആണ് ചാവക്കാട് പോലീസിന്റെ
വലയിലായത്.
ചാവക്കാട് പോലീസ് ഇൻസ്പെക്ടർ എൻ എസ് രാജീവിൻെറ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
പോലീസ് പിടിച്ചെടുത്ത കഞ്ചാവ് ചെടി ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ചാവക്കാട് സബ് ഇൻസ്പെക്ടർമാരായ ആഷിഫ്, ആദർശ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ അൻവർസാദത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ പി ബിനു,സിവിൽ പോലീസ് ഓഫീസർമാരായ അരുൺ,ശ്രീനാഥ്, സുകന്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻ്റ് ചെയ്തിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മൂഴിക്കല്‍ കൊലപാതകം: അദിനാന്റെ മരണം സങ്കീര്‍ണ്ണം; പിന്നില്‍ ‘അദൃശ്യ’ കരങ്ങളോ? ഫോറന്‍സിക് തെളിവുകള്‍ നിര്‍ണ്ണായകം





