വിവാഹ വാഗ്ദാനം നൽകി പീഡനം: മാട്രിമോണിയൽ സൈറ്റുകൾ വഴി സ്ത്രീകളെ വലയിലാക്കുന്ന വിരുതൻ അറസ്റ്റിൽ

കൊച്ചി: വിവാഹപരസ്യ സൈറ്റുകള്‍ വഴി പരിചയപ്പെടുന്ന സ്ത്രീകൾക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന വിരുതൻ പോലീസിന്റെ പിടിയിലായി. കാസർകോട് നെടുങ്കനാല്‍ മലങ്കാവ് സ്വദേശി സന്തോഷ് ജോസ് ആണ് പിടിയിലായത്.  ഇയാൾക്ക് 58 വയസ് പ്രായമുണ്ട്.
 എറണാകുളം നോർത്ത് പൊലീസാണ് സന്തോഷ്‌ ജോസിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ 59 കാരിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച പരാതിയിലായിരുന്നു അറസ്റ്റ്. വിവാഹ പരസ്യ സൈറ്റുകളിൽ നിന്നും  സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചു അവരുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചതിനുശേഷം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിക്കുന്നതാണ്  ഇയാളുടെ രീതി. നിരവധി സ്ത്രീകളെ ഇയാൾ ഈ വിധം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നു  പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
 പരാതിക്കാരിയെ എറണാകുളത്തെ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയായിരുന്നു ഇയാള്‍  പീഡിപ്പിച്ചത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയ ത്.എസ്‌ഐമാരായ പ്രമോദ്,സന്തോഷ് ജോർജ്, എഎസ്‌ഐമാരായ ജയ, സജിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ് തിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.