എൽഡിഎഫിന്റെ ചിലവിൽ യുഡിഎഫ് പരസ്യം; തിരുവനന്തപുരത്ത് വേറിട്ട തെരഞ്ഞെടുപ്പ് പ്രചരണം

തിരുവനന്തപുരം: എൽഡിഎഫിന്റെ ചെലവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം. പരസ്യരംഗത്ത് തനതായ വഴിവെട്ടി മുന്നേറുകയാണ് യുഡിഎഫ്. എൽഡിഎഫിന്റെ കൂറ്റൻ പ്രചരണ ബോർഡുകൾ ഉയർത്തിയിട്ടുള്ള സ്ഥലങ്ങളിൽ നടപ്പാതയിൽ പോസ്റ്റർ പതിപ്പിച്ചാണ് യുഡിഎഫ് എതിർപരസ്യം നടത്തിയിരിക്കുന്നത്.
” ഉത്തരം വേണോ?മുകളിലേക്ക് നോക്കൂ. സ്വർണം കട്ടത് ആരപ്പാ? ” എന്നാണ് യുഡിഎഫ് പതിപ്പിച്ചിട്ടുള്ള പോസ്റ്റുകളിലുള്ളത്. എങ്ങോട്ട് നോക്കണം എന്ന് സൂചിപ്പിക്കുന്ന ദിശാസൂചികയും നിന്ന് നോക്കുന്നതിനായി കാലുകൾ വെക്കേണ്ട സ്ഥലത്തിന്റെ അടയാളവും ഈ പോസ്റ്ററിലുണ്ട്. പോസ്റ്ററിൽ പറയുന്നത് പ്രകാരം നിന്നു നോക്കിയാൽ എൽഡിഎഫിന്റെ മുഖ്യമന്ത്രിയുടെ ചിത്രമുള്ള കൂറ്റൻ പ്രചരണ ബോർഡ് ആണ് കാണാൻ കഴിയുക.
വേറിട്ടതും പുതുമയേറിയതുമായ പ്രചരണ രീതിയാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. പരസ്യത്തിലെ കൗതുകം കൊണ്ടുതന്നെ നടപ്പാതയിലെ യാത്രക്കാരിൽ ഭൂരിപക്ഷവും പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന പ്രകാരം നോക്കുന്നുണ്ട്.
ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിരിക്കുന്ന എൽഡിഎഫിന്റെ പ്രചരണ ബോർഡുകളുടെ  ഗുണം തുച്ഛമായ ചെലവിൽ അച്ചടിപ്പിച്ചിട്ടുള്ള പോസ്റ്ററിലൂടെ യുഡിഎഫ് കവർന്നെടുക്കുന്നുണ്ട്. നടപ്പാതയിൽ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റർ പതിപ്പിച്ചതിന് നടപടി ഉണ്ടാകുമോ എന്ന് ഇനി അറിയേണ്ടതുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.