തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ അപകടകെണി ഒരുക്കി വഴിവിളക്കുകൾ. നിയമസഭാ മന്ദിരത്തിന് തൊട്ടുമുന്നിലായി പുതുതായി സ്ഥാപിച്ചിരിക്കുന്ന തെരുവ് വിളക്കുകളാണ് വാഹന യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തിയിരിക്കുന്നത്.

അശാസ്ത്രീയമായാണ് വിളക്കുകാലുകൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.താരതമ്യേനെ വീതി കുറഞ്ഞ ഈ റോഡിൽ ഡിവൈഡറിന് മുകളിൽ വിളക്ക് കാലുകൾ സ്ഥാപിക്കുന്നതിന് പകരം റോഡിലേക്ക് ഇറക്കി സിമന്റ് തറ കെട്ടിയാണ് കാലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇരുവശത്തേയ്ക്കും വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡാണിത്. വിളക്ക് കാല് സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് തറ ഒരു അടിയോളം റോഡിലേക്ക് ഇറങ്ങിയാണ് ഇപ്പോഴുള്ളത്.
വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ അബദ്ധത്തിൽ ഈ തറയിലേക്ക് കയറാനും മറിയാനുമുള്ള സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ തൊട്ടു പുറകെ എത്തുന്ന വാഹനങ്ങൾ റോഡിലേക്ക് തെറിച്ച് വീഴുന്ന ആളുകളുടെ ശരീരത്തിൽ കയറാനുള്ള സാധ്യത കൂടുതലാണ്. തിരക്കേറിയ ഈ റോഡിൽ ഇത്രയും അശാസ്ത്രീയമായി വിളക്ക് കാലുകൾ സ്ഥാപിക്കാൻ ആര് അനുമതി നൽകി എന്നത് ഇപ്പോഴും വ്യക്തമല്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിന്റെ മുഖ്യമന്ത്രിയാര്? അതിവേഗം ഹൈക്കമാണ്ട് പ്രഖ്യാപനം; ചെന്നിത്തലയും സതീശനും വേണുഗോപാലും ഒപ്പത്തിനൊപ്പം; ഉദ്വേഗം പാരമ്യത്തില്‍.





