കൊച്ചി: മലയാള സിനിമയിലെ അതികായനായ സംവിധായകന് രഞ്ജിത്തിനെതിരെ നടന്ന മിന്നല്‍വേഗത്തിലുള്ള പോലീസ് നടപടിക്ക് പിന്നില്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക സാഹചര്യവും. സാധാരണഗതിയില്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്തരം കേസുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കാറുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പോലീസിന്റെ പൂര്‍ണ്ണ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലായത് അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ സഹായകമായി. ഉന്നത രാഷ്ട്രീയ സ്വാധീനങ്ങളൊന്നും തന്നെ ഈ അറസ്റ്റ് നടപടികളെ തടയാന്‍ കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.
ഷൂട്ടിംഗ് സെറ്റില്‍ വെച്ച് അതിക്രമം നേരിട്ട നടി കരഞ്ഞുകൊണ്ട് പുറത്തുവന്നത് അവിടെയുള്ളവരെല്ലാം കണ്ടതാണെന്നും ഈ സാക്ഷിമൊഴികള്‍ അതിശക്തമാണെന്നും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. മാനസികമായി തകര്‍ന്ന് കൗണ്‍സിലിംഗിന് ശേഷമാണ് നടി പരാതിയുമായി എത്തിയത്. ‘വലിയൊരാള്‍ക്കെതിരെയാണ് പരാതി നല്‍കുന്നത് എന്ന ഭയം പെണ്‍കുട്ടിക്കുണ്ടായിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു,’ കമ്മീഷണര്‍ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസിന്റെ സ്ഥലംമാറ്റവും പ്രവര്‍ത്തനവും നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തിയാണ് അന്വേഷണസംഘം രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. രഞ്ജിത്തിനെപ്പോലൊരു ഉന്നതനെ തൊടാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്ന് അനുമതി കാത്തുനില്‍ക്കാതെ തന്നെ പോലീസ് നടപടികളിലേക്ക് നീങ്ങി. രണ്ട് ദിവസമായി പ്രതിയെ പിന്തുടര്ന്നിരുന്ന പോലീസ്, അദ്ദേഹം തൊടുപുഴയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുട്ടത്തുവെച്ച് കാര്‍ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പുതിയ സിനിമയില്‍ കൂടുതല്‍ പ്രാധാന്യമുള്ള വേഷം വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ബിഎന്‍എസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വാദം കേള്‍ക്കും.
മുന്‍പ് സമാനമായ രണ്ട് പരാതികള്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്നിരുന്നെങ്കിലും അവയെല്ലാം നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ പോലീസ് ശേഖരിച്ച തെളിവുകളും ദൃക്സാക്ഷി മൊഴികളും രഞ്ജിത്തിന് കാര്യങ്ങള്‍ എളുപ്പമാക്കില്ലെന്നാണ് സൂചന. രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പഴുതില്ലാത്ത തിരഞ്ഞെടുപ്പ് കാലം വേട്ടക്കാരനെ ജയിലിലെത്തിക്കാന്‍ സഹായിച്ചുവെന്ന വിലയിരുത്തലിലാണ് നിയമവിദഗ്ധരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
സിനിമാ നടനായ SI ശിവദാസിന് എട്ടിന്റെ പണി: മദ്യപിച്ച് അപകടം; എടയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു
സിനിമാ നടനായ SI ശിവദാസിന് എട്ടിന്റെ പണി: മദ്യപിച്ച് അപകടം; എടയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു







