എറണാകുളം: പീഢനക്കേസില്‍ സംവിധായകന് രഞ്ജിത് അറസ്റ്റില്‍, യുവനടിയുടെ പരാതിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി സിറ്റി പോലീസ് പോലീസ് നല്കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തൊടുപുഴ പോലീസ് രഞ്ജിത്തിനെ അതീവ രഹസ്യമായി പിന്തുടര്ന്ന് യാത്രാമദ്ധ്യേ അറസ്റ്റ് ചെയ്യുകയായിരുന്നു. എല്‍ഡിഎഫിന്റെ പ്രചരണത്തിനായി തൊടുപുഴയിലെത്തിയപ്പോഴായിരുന്നു കാര്‍ വളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തത്.
യുവനടിയുടെ രഹസ്യമൊഴിയടക്കം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ വച്ചായിരുന്നു നടി പീഡനം നേരിട്ടത്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രഞ്ജിത്. രഞ്ജിത്തിന്റെ അറസ്റ്റ് എല്‍ഡിഎഫിന് വലിയ തിരിച്ചടിയാകും. തൊടുപുഴയിൽ LDF ന് വേണ്ടി പ്രചാരണ പരുപാടിക്കായി എത്തിയപ്പോൾ ആയിരിന്നു വാഹനം തടഞ്ഞു നിർത്തി പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
നിലവിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച അദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി വരികയാണ്. സിനിമാ മേഖലയിലെ ഉന്നതർക്കെതിരെ ഇത്തരത്തിൽ തുടർച്ചയായ നടപടികൾ ഉണ്ടാകുന്നത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജിക്കും കുരുക്കോ? വീഴ്ചകള്‍ ഗൗരവതരം, ജില്ലാ ജഡ്ജിയെ എസ്ഐടി ചോദ്യം ചെയ്യുമോ?





