തിരുവനന്തപുരം: പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യംകൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും.
ആക്കുളം സ്വദേശികളായ ജിഷ്ണു.കെ.മോഹൻ (26), കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു.ആർ(29) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർളയുടേതാണ് വിധി.
പ്രതികൾ പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കി യിട്ടുണ്ട്.
2024 ജൂലൈ 4 നാണ് കേസിനാ സ്‌പദമായ സംഭവം. പ്ലസ് വൺ വിദ്യാർഥിനിയായ അതിജീവതയുടെ അയൽ വാസിയാണ് ഒന്നാം പ്രതി. വിവാഹിതനായ ഇയാൾ അതിജീവിതയെ അമ്പലത്തിൽ വച്ചാണ് പരിചയപ്പെട്ടത്. ഈ സൗഹൃദം മുതലെടുത്തു ഒന്നാം പ്രതി അതിജീവിതയെയും ഒപ്പം രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ എത്തിയ പെൺകുട്ടികൾക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നൽകുകയായിരുന്നു. അതിന് ശേഷം ഒന്നാംപ്രതി അതിജീവിതയെ ലൈംഗികമായി പീഡിപിച്ചു. മറ്റ് കുട്ടികൾ രണ്ടാം പ്രതിയുടെ മുറിയിലായിരുന്നു. ഇതിൽ ഒരു കുട്ടിയെ രണ്ടാം പ്രതി പീഡിപ്പിച്ചിരുന്നു.
സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടിൽ എത്തിയ കുട്ടിയിൽ മദ്യത്തിന്റെ മണവും അസ്വസ്ഥതകളും കണ്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് പീഡിന വിവരം പുറത്തറിയുന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസി ക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ.വി.സി.ബിന്ദു എന്നിവർ ഹാജരായി. മെഡിക്കൽ കോളേജ് പോലീസ് ഇൻസ്‌പെക്ടറായിരുന്ന പി.ഹരിലാൽ ആണ് കേസ് അന്വേഷിച്ചത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
‘ശിവന്റെ അവതാരമെന്ന്’ വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ
‘ശിവന്റെ അവതാരമെന്ന്’ വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ







