തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മഹാത്മാ ഗാന്ധി സർവകലാശാ വിവിധ പഠനബോർഡുകൾ പുനഃസംഘടിപ്പിച്ചത് വിവാദമാകുന്നു. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപായി 233 പേരെയാണ് വിവിധ പഠനബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സിൻഡിക്കേറ്റാണ് ബോർഡ് അംഗങ്ങളെ നിശ്ചയിക്കുന്നത്. ബയോ ടെക്നോളജി, സോഷ്യൽ വർക്ക്, അറബിക് സൈക്കോളജി, ജിയോളജി, ടൂറിസം, തമിഴ് തുടങ്ങിയ വിഷയങ്ങളിലെ പഠന ബോർഡുകളിലേയ്ക്ക് യോഗ്യതയുള്ള നിരവധി പ്രൊഫസ്സർമാരും അസോസിയറ്റ് പ്രൊഫസർമാരും ഉള്ളപ്പോൾ ചെയർമാൻമാരായി അസിസ്റ്റൻറ് പ്രൊഫസർമാരെയാണ് നിയമിച്ചിരിക്കുന്നത്.
സമാനമായ നാമ നിർദ്ദേശങ്ങൾ ആരോഗ്യ സർവ്വകലാശാലയും കുസാറ്റും തടഞ്ഞു വച്ചിരിക്കുമ്പോഴാണ് എംജി സർവകലാശാല വൈസ് ചാൻസിലർ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിചിരിക്കുന്നത്. സർവകലാശാലയുടെ സിലബസ്സുകൾ പരിഷ്ക്കരിക്കുവാനും പാഠപുസ്തകങ്ങൾ അംഗീകരിക്കുവാനും ചോദ്യകടലാസ് തയ്യാറാക്കുവാനും ഉത്തരവാദിത്വപ്പെട്ട സമിതിയിൽ അധ്യാപന പരിചയം കുറവ് ആയവരെ ചെയർമാനും അംഗങ്ങളുമായി നിയമിച്ചത് സർവ്വകലാശാലയുടെ അക്കാഡമിക് താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും, പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാട്ടി
ചീഫ് ഇലക്ടറ ൽ ഓഫീസർക്കും നിവേദനം നൽകി.
ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങള്ക്കുമെതിരായ ആക്രമണം: അതീവ ആശങ്കയെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത്


“അത് പത്രസമ്മേളനമല്ല, പൊതുയോഗമാണ്”പ്രസംഗിക്കുന്നതിനിടെയാണോ ചോദ്യം ചോദിക്കേണ്ടത്?: ‘വീട്ടില്‍ പോയി ചോദിക്കൂ’ പ്രതികരണത്തില്‍ മുഖ്യമന്ത്രി





