എംജി വാഴ്സിറ്റിയിൽ വഴിവിട്ട നീക്കം? വിസി വിരമിക്കും മുൻപ് സെനറ്റ് യോഗം; പ്രതിഷേധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം: ഭരണമാറ്റം വന്നതോടെ മഹാത്മാഗാന്ധി സർവകലാശാലയിൽ വഴിവിട്ട തീരുമാനമെടുക്കാൻ നീക്കം. ഈ മാസം വിരമിക്കാനിരിക്കുന്ന വൈസ് ചാൻസിലർ ഡോ. സി ടി അരവിന്ദ് കുമാറിനെ മുന്നിൽ നിർത്തിയാണ് ഈ നീക്കം. വൈസ് ചാൻസിലർ വിരമിക്കുന്നതിന് തൊട്ടുമുമ്പ്  സെനറ്റിന്റെ വിശേഷാൽ യോഗം യോഗം വിളിച്ചുകൂട്ടി വി സി യെ തെരഞ്ഞെടുക്കുന്നതിനുള്ള സേർച്ച്‌ കമ്മിറ്റിയിൽ സർവ്വകലാശാലയുടെ പ്രതിനിധിയെ  തെരഞ്ഞെടുക്കുന്നതിനുള്ള
നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മെയ്‌ 26നാണ് സെനറ്റ് യോഗം വിളിച്ചിരിക്കുന്നത്.
ഗവർണർ നിരന്തരം ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ മൂന്നു വർഷമായി സേർച്ച്‌ കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധിയെ  തെരഞ്ഞെടുക്കുന്നത് എതിർത്തിരുന്ന സിപിഎമ്മാണ് സംസ്ഥാനത്ത് ഭരണമാറ്റം വന്നതിന് തൊട്ടുപിന്നാലെ  സിപിഎം അനുഭാവിയായ നിലവിലെ വിസി വിരമിക്കുന്നതിനുമുൻപ് സെനറ്റിന്റെ പ്രതിനിധിയെ  തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. സിപിഎം പ്രതിനിധിയെ  സേർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതോടെ യൂഡിഎഫ് സർക്കാരിന്റെ പ്രതിനിധി കമ്മിറ്റിയിൽ ഇല്ലാതാകും എന്ന ഉദ്ദേശത്തോടുകൂടിയാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഗവർണറുടെയും യുജിസിയുടെയും നോമിനികളാണ് സേർച്ച്‌ കമ്മിറ്റിയിലെ മറ്റ് രണ്ട് പ്രതിനിധികൾ. സർവ്വകലാശാല പ്രതിനിധിയെ നൽകാതെ വിസി നിയമനങ്ങൾ നീട്ടികൊണ്ട് പോകുന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ രണ്ടുവർഷം മുമ്പ്  ഡോ: മേരി ജോർജ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നതിനുമുൻപ് സിപിഎമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് വിസി തിരക്കിട്ട് സെനറ്റ് യോഗം വിളിച്ചു ചേർത്തിരിക്കുന്നതെന്നും സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിൽ സെനറ്റിന്റെ സ്പെഷ്യൽ യോഗം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട്  സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണക്കുംഎംജി യൂണിവേഴ്സിറ്റി വി സി ക്കും നിവേദനം നൽകി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.