തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ സർക്കാരിന് വേണ്ടി കെഎസ്ഇബിയും പ്രചരണ രംഗത്ത്. പെരുമാറ്റചട്ട ലംഘനമാണിതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം നൽകിയ വൈദ്യുതി ബില്ലിലാണ് സർക്കാരിനു വേണ്ടിയുള്ള പരസ്യവാചകം ഉൾപ്പെടുത്തിയിട്ടുള്ളത്. അടയ്ക്കേണ്ട തുകയുടെ താഴെയായി ‘പവർകട്ടും ലോഡ് ഷെഡ്‌ഡിംഗും ഇല്ലാത്ത പത്തു വർഷങ്ങൾ’ എന്ന വാചകമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഭരണ നേട്ടമായി സംസ്ഥാന സർക്കാർരും എൽ ഡി എഫും പ്രചരിപ്പിക്കുന്ന വാചകമാണിത്. ഇത് അതേപടി കെഎസ്ഇബി ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച വൈദ്യുതി ബോർഡ് അധികൃതർക്കെതിരെ നടപടി യെടുക്കണം എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരസ്യം ഉൾപ്പെടുത്തി നൽകിയ വൈദ്യുതി ബില്ല് അടിയന്തരമായി പിൻവലിക്കണമെന്ന് കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ആവശ്യപ്പെട്ടു.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരഞ്ഞെടുപ്പിന് മുമ്പെ പോലീസില്‍ വീണ്ടും സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാകുന്നു! ഡി.വൈ.എസ്.പിമാരുടെ മാറ്റത്തില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം ആഭ്യന്തര വകുപ്പ് പരിശോധന തുടങ്ങി; ഇന്‍സ്പെക്ടര്‍മാരുടെ പട്ടികയും ഉടന്‍!





