തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെ കേരളത്തിലെ അന്തിമ മത്സരചിത്രം വ്യക്തമായി. ഇതോടെ പ്രധാന മുന്നണികൾ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും മറ്റ് വിമതർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ചു. ചില പ്രമുഖ സ്ഥാനാർത്ഥികൾക്ക് തങ്ങളുടെ പതിവ് ചിഹ്നങ്ങൾ ലഭിക്കാതെ പോയത് പ്രചാരണരംഗത്ത് തിരിച്ചടിയായിട്ടുണ്ട്.
എലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ. ശശീന്ദ്രന് തന്റെ സ്ഥിരം ചിഹ്നമായ ‘ക്ലോക്ക്’ നഷ്ടമായി. അജിത് പവാർ വിഭാഗം സ്ഥാനാർത്ഥി പി.കെ. ശശീന്ദ്രനാണ് ക്ലോക്ക് അനുവദിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.കെ. ശശീന്ദ്രൻ വിഭാഗം വ്യക്തമാക്കി.
കോഴിക്കോട് സൗത്തിലെ എൽ.ഡി.എഫ് സ്വതന്ത്രൻ അഹമ്മദ് ദേവർകോവിലിന് ഇത്തവണ ‘ബക്കറ്റ്’ ചിഹ്നമാണ് ലഭിച്ചത്. ‘ഗ്ലാസ്’ ചിഹ്നത്തിൽ നേരത്തെ പോസ്റ്ററുകൾ അടിച്ചു പ്രചാരണം തുടങ്ങിയ അദ്ദേഹത്തിന് ഇത് വലിയ തിരിച്ചടിയായി.
ബേപ്പൂരിലെ യു.ഡി.എഫ് സ്വതന്ത്രൻ പി.വി. അൻവറിന് ‘ഗ്യാസ് സിലിണ്ടർ’ അനുവദിച്ചു. അൻവറിന്റെ നാല് അപരന്മാരും പത്രിക പിൻവലിക്കാതെ രംഗത്തുണ്ട്.
ജി. സുധാകരൻ (അമ്പലപ്പുഴ, യു.ഡി.എഫ് സ്വതന്ത്രൻ): തെങ്ങിൻ തോപ്പ്.
സി.പി. ജോൺ (തിരുവനന്തപുരം സെൻട്രൽ, യു.ഡി.എഫ്): കപ്പൽ.
സുധീർ കരമന (തിരുവനന്തപുരം സെൻട്രൽ, എൽ.ഡി.എഫ് സ്വതന്ത്രൻ): ക്യാമറ.
ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്, സ്വതന്ത്രൻ): ഗ്യാസ് സിലിണ്ടർ.
വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ, സ്വതന്ത്രൻ): ഇലക്ട്രിക് പോൾ.
ഭഗത് റൂഫസ് (കോവളം, എൽ.ഡി.എഫ് സ്വതന്ത്രൻ): മുന്തിരി.
എൻ.എം.ആർ. റസാഖ് (പാലക്കാട്, എൽ.ഡി.എഫ് സ്വതന്ത്രൻ): കുടം.


കേരള മന്ത്രിസഭാ തീരുമാനങ്ങൾ: പെന്തക്കോസ്ത് സഭകൾക്ക് ക്രൈസ്തവ പദവി; പുതിയ നിയമനങ്ങൾ
വന്‍ ദുരന്തമായി കോഴിക്കോട് കോര്‍പ്പറേഷന്റെ അനാസ്ഥ; വലിയങ്ങാടിയില്‍ തകര്‍ന്നു വീണത് 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ്; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; റംസാന് വ്രതം; വീട്ടിലേക്ക് മടങ്ങാനിരുന്നവരെ തേടിയെത്തിയ മരണം





