തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ കേരളം പൂർണ്ണമായും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നു. അവസാന ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പത്തനംതിട്ടയിലെ പ്രചാരണത്തിനൊപ്പം തന്നെ സംസ്ഥാനത്തുടനീളം സ്ഥാനാർത്ഥികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വമ്പൻ പ്രകടനങ്ങളുമായാണ് പ്രമുഖ നേതാക്കൾ പത്രിക സമർപ്പിക്കാനെത്തിയത്.
പ്രമുഖ സ്ഥാനാർത്ഥികളെ വോട്ട് വിഭജനത്തിലൂടെ കുടുക്കാൻ ലക്ഷ്യമിട്ട് അപരൻമാരും സജീവമായി രംഗത്തുണ്ട്.ഏറ്റവും കൂടുതൽ അപരൻമാരുള്ളത് അൻവറിനാണ്. നാല് അൻവർമാരാണ് ഇവിടെ പത്രിക നൽകിയിരിക്കുന്നത്. പാതിരപ്പിള്ളി സ്വദേശി സുധാകരൻ അപരനായി എത്തിയതോടെ പോരാട്ടം കടുത്തു.വി.കെ. സനോജ് (മട്ടന്നൂർ), കെ. പ്രശാന്ത് (വട്ടിയൂർക്കാവ്), പി. പ്രദീപ് (വൈക്കം), മുഹമ്മദ് റിയാസ്, കരീം ചേലേരി എന്നിവർക്കും അപരഭീഷണിയുണ്ട്. കെ.കെ. ശൈലജയ്ക്കും സണ്ണി ജോസഫിനും പേരാവൂരിൽ അപരൻമാരുണ്ട്.
ജില്ലാ കളക്ടർ അനു കുമാരി വോട്ടിംഗ് ശതമാനം ഉയർത്താൻ ആകാശത്തും കടലിലും പ്രചാരണം നടത്തുന്നതിനിടയിൽ തലസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടവും മുറുകി. യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ (നേമം), എൽഡിഎഫ് സ്ഥാനാർത്ഥി ജി.ആർ. അനിൽ (നെടുമങ്ങാട്), എൻഡിഎ സ്ഥാനാർത്ഥി കരമന ജയൻ (തിരുവനന്തപുരം) എന്നിവർ പത്രിക നൽകി. വിവേക് ഗോപൻ (അരുവിക്കര), ജി. സ്റ്റീഫൻ, ഭഗത് റൂഫസ് (കോവളം), കെ. ആൻസലൻ (നെയ്യാറ്റിൻകര) എന്നിവരും ഇന്ന് പത്രിക സമർപ്പിച്ചു.
64-ാം സ്കൂള്‍ കലോത്സവത്തിന് സമാപനം; കിരീടം ചൂടി കണ്ണൂര്‍ ! സ്വര്‍ണ്ണക്കപ്പ് നല്കി ലാലേട്ടന്; തൃശൂര്‍ അവസാന നിമിഷം വരെ പൊരുതി വീണു
പറവൂരിൽ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പത്രിക നൽകി. പാലായിൽ: ജോസ് കെ. മാണി ഉച്ചയ്ക്ക് മുൻപേ പത്രിക സമർപ്പിച്ചു. ആറന്മുളയിൽ: യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിയും ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും പത്രിക നൽകി. (അബിൻ വർക്കിക്ക് പുന്നപ്രയിലെ ഉഷ ജോസഫാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്).മലബാറിൽ: പി.വി. അൻവർ (ബേപ്പൂർ), ഫാത്തിമ തഹ്ലിയ (പേരാമ്പ്ര), പി.കെ. ഫിറോസ് (കൊടുവള്ളി), ടി. സിദ്ധിഖ് (കൽപ്പറ്റ), സന്ദീപ് വാര്യർ (തൃക്കരിപ്പൂർ) എന്നിവരും പത്രിക സമർപ്പിച്ചു. സിപിഎം വിട്ട് സ്വതന്ത്രരായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ) എന്നിവർ വൻ പ്രകടനത്തോടെ പത്രിക നൽകി.
പത്രിക പിൻവലിക്കാൻ: മാർച്ച് 26 വൈകിട്ട് 3 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. വോട്ടെടുപ്പ്: ഏപ്രിൽ 9 ,ഫലപ്രഖ്യാപനം: മെയ് 4.


“ഞാൻ കംഫർട്ടബിളാണ്, സീറ്റ് ചോദിച്ചിട്ടില്ല”; എലത്തൂർ വാർത്തകൾ തള്ളി എം.കെ. രാഘവൻ





