തൃശൂരില്‍ ആവേശകരമായി നടന്ന 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ വിജയികള്‍ക്ക് സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചു. കടുത്ത പോരാട്ടത്തിനൊടുവില്‍ കണ്ണൂര്‍ ജില്ലയാണ് ഇത്തവണ കലോത്സവ കിരീടം ചൂടിയത്.
അവസാന നിമിഷം വരെ നീണ്ടുനിന്ന വീറും വാശിയുമേറിയ പോരാട്ടത്തിനൊടുവില്‍ 1028 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്.ഒന്നാം സ്ഥാനം കണ്ണൂരും (1028 പോയിന്റ്), രണ്ടാം സ്ഥാനം: തൃശൂരും (1023 പോയിന്റ്) മൂന്നാം സ്ഥാനം കോഴിക്കോടും (1017 പോയിന്റ്)നാലാം സ്ഥാനം പാലക്കാടും (1013 പോയിന്റ്) നേടി.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് മികച്ച സ്കൂളായി തിരഞ്ഞെടുത്തത്.’കലോത്സവം വെറുമൊരു മത്സരമല്ല, അതൊരു ഉത്സവമാണെന്ന്’ വിശിഷ്ടാതിഥിയായെത്തിയ മോഹന്‍ലാല്‍ പറഞ്ഞു.സമ്മാനങ്ങള്‍ നേടാനാകാത്തവര്‍ മോശക്കാരാകുന്നില്ലെന്നും ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ കേരള പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവ്; 34,000 ഫോണുകൾ ട്രാക്ക് ചെയ്തു
ഈ വേദിയില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിവുകള്‍ ഉപയോഗിച്ച് കലാകാരന്മാര് തങ്ങളുടെ കഴിവുകള്‍ മിനുക്കിയെടുത്ത് മുന്നേറണമെന്നും അദ്ദേഹം ആശംസിച്ചു.
മന്ത്രിക്ക് അഭിനന്ദനം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ പരസ്യമായി അഭിനന്ദിച്ചു.ഗുരുതരമായ അസുഖം ബാധിച്ച സിയ ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിക്ക് കലോത്സവ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിനെയാണ് പ്രതിപക്ഷ നേതാവ് പ്രശംസിച്ചത്. കലോത്സവ ചരിത്രത്തില്‍ ഇത്തരമൊരു നടപടി ഇതാദ്യമാണ്.


സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു ; ഇന്ന് ഒമ്പത് ജില്ലകൾക്ക് യെല്ലോ അലേർട്ട്





