തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കാൻ പുത്തൻ ശൈലിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. പരമ്പരാഗത ബോധവൽക്കരണ രീതികൾ മാറ്റിനിർത്തി, യുവാക്കളുടെ പ്രിയപ്പെട്ട റാപ്പ് സംഗീതത്തിലൂടെ വോട്ടിന്റെ പ്രാധാന്യം വിളിച്ചോതുന്ന ‘ജെൻ സി വോട്ട് പാട്ട്’ കമ്മീഷൻ പുറത്തിറക്കി. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ഗാനം വൈറലായിക്കഴിഞ്ഞു.
മോദിയുടെ സ്വാഗത ബോര്‍ഡുകള്‍ക്ക് പിഴ; ബിജെപി ജില്ലാകമ്മറ്റിക്ക് പിഴയിട്ട് ബിജെപിയുടെ കോര്പ്പറേഷന്
<iframe width=”560″ height=”315″ src=”https://www.youtube.com/embed/lRQIMZLnzus?si=wUUEm9M0EErbdieR” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>
പ്രശസ്ത ഗായിക സയനോര ഫിലിപ്പ്, റാപ്പ് തരംഗം തിരുമാലി, റാപ്പർ എസ്ടീ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോർജ് പീറ്ററാണ് സംഗീത സംവിധാനം. ചലച്ചിത്ര താരങ്ങളായ ടിനി ടോമും കൈലാഷും ചേർന്നാണ് ഈ വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
‘ഒരു വോട്ട് മതി കളി മാറി മറിയാൻ’ എന്ന പഞ്ചിംഗ് വരികളിലൂടെ വോട്ടിംഗിന്റെ നിർണ്ണായക ശക്തിയെക്കുറിച്ച് യുവതലമുറയോട് അവരുടെ തന്നെ ഭാഷയിൽ ഗാനം സംസാരിക്കുന്നു.
കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഗാനം പ്രകാശനം ചെയ്തത്. വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും പുതുതലമുറയുടെ ക്രിയാത്മക ഇടപെടൽ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും കളക്ടർ ചടങ്ങിൽ ഓർമ്മിപ്പിച്ചു. ഇൻസ്റ്റഗ്രാം റീലുകളിലും യൂട്യൂബ് ഷോർട്ട്സിലും റാപ്പ് സംഗീതത്തിനുള്ള സ്വാധീനം കണക്കിലെടുത്താണ് കമ്മീഷൻ ഇത്തരമൊരു പരീക്ഷണം നടത്തിയത്.


കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി! ജോസ് കെ മാണി സത്യാഗ്രഹത്തില്‍ പങ്കെടുക്കാത്തതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി പാര്‍ട്ടി





