ന്യൂഡൽഹി: തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അനുമതിയില്ലാതെ തന്റെ ശബ്ദം, ചിത്രങ്ങൾ, പേര് എന്നിവ പരസ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബെഞ്ച് നാളെ ഈ ഹർജി പരിഗണിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡീപ് ഫേക്ക് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തന്റെ ശബ്ദവും രൂപവും അനുകരിക്കുന്നത് തടയണം.
വ്യാജ വീഡിയോകൾ: സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഉത്തരവിടണം.അനുമതിയില്ലാത്ത ഉപയോഗം: വാണിജ്യ ആവശ്യങ്ങൾക്കായി തന്റെ വ്യക്തിത്വത്തെ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കണം.
നേരത്തെ ബോളിവുഡ് താരങ്ങളായ അനിൽ കപൂർ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ തുടങ്ങിയവരും സമാനമായ ആവശ്യവുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ‘ദൃശ്യം 3’ മെയ് 21-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹൻലാലിന്റെ ഈ സുപ്രധാന നിയമനീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തമിഴകത്ത് തിളങ്ങി അനശ്വര രാജൻ; ‘വിത്ത് ലവ്’ സിനിമയെയും നടിയെയും പ്രശംസിച്ച് സൂപ്പർ താരം രജനികാന്ത്
തമിഴകത്ത് തിളങ്ങി അനശ്വര രാജൻ; ‘വിത്ത് ലവ്’ സിനിമയെയും നടിയെയും പ്രശംസിച്ച് സൂപ്പർ താരം രജനികാന്ത്







