വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ക്രിമിനൽ കേസ് പ്രതി അനസ് പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. റഷ്യൻ യുവതിയെ ആക്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനസിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ വർക്കല സൗത്ത് ക്ലിഫിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന റഷ്യൻ യുവതി കടൽത്തീരത്തേക്ക് ഇറങ്ങിപ്പോകുമ്പോഴാണ് പ്രതി അനസ് തടഞ്ഞുനിർത്തി നഗ്നതാ പ്രദർശനം നടത്തി കടന്നുപിടിക്കുകയായിരുന്നു
 പിടിയിലായ അനസ് മുൻപും ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വിനോദസഞ്ചാര മേഖലകളിൽ പോലീസിന്റെ പെട്രോളിംഗ് ശക്തമാക്കുമെന്നും വിദേശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.