പൂനെ : പൂനെയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. ആൺകുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ സ്വകാര്യഭാഗത്താണ് ആസിഡൊഴിച്ചു പരിക്കേൽപ്പിച്ചത്. ഇതുകൂടാതെ, ഗുരുതരമായി പരുക്കേറ്റ മുപ്പതുകാരിയെ ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ച ശേഷമാണ് ഇയാളുടെ ക്രൂരത പുറത്തറിയുന്നത് . സംഭവത്തിൽ വെൽഡറായ ഭർത്താവിനെതിരെ പൂനെ പൊലീസ് കേസെടുത്തു.
ഏപ്രിൽ 20-നായിരുന്നു ആക്രമണം നടന്നത്. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് പ്രതി ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിച്ചത്. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. പിന്നീട്, ക്രൂരമായ ആക്രമണത്തിന് ഇരയായ യുവതിക്ക് ഭർത്താവ് ചികിത്സ നിഷേധിക്കുകയും ചെയ്തു. കൂടാതെ, വിവരം പുറത്തറിയാതിരിക്കാൻ യുവതിയെ മാതാപിതാക്കളുടെ അടുത്തേക്ക് പോകാൻ അനുവദിക്കാതെ വീട്ടിൽ പൂട്ടിയിടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
മെയ് 9-ന് പ്രതി ജോലിക്ക് പോയ സമയത്ത് തടങ്കലിൽ നിന്ന് രക്ഷപ്പെട്ട യുവതി, സ്വന്തം വീട്ടിലെത്തി മാതാപിതാക്കളോട് താൻ അനുഭവിച്ച ക്രൂരതകൾ തുറന്നുപറയുകയായിരുന്നു. മെയ് 14-ന് യുവതി പൂനെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനകൾക്ക് ശേഷം മെയ് 15-ന് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഫാബ്രിക്കേഷൻ യൂണിറ്റിൽ വെൽഡറായി ജോലി ചെയ്യുന്ന ആളാണ് പ്രതി. ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. ആൺകുഞ്ഞ് ലഭിക്കാത്തതിൻ്റെ പേരിൽ പ്രതി യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ്പൊ പോലീസ് നൽകുന്ന വിവരം . കൂടാതെ, തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് കള്ളം ആരോപിച്ച് ഏപ്രിൽ 20 മുതൽ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. നിലവിൽ യുവതിയുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പൂനെ പൊലീസ് വ്യക്തമാക്കി .


പാർട്ടി വിരുദ്ധ പ്രവർത്തനം ; രണ്ട് എം.എൽ.എമാരെ പുറത്താക്കി തൃണമൂൽ
തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ; പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ കനക്കുന്ന ഇന്ധനവില മോദി സര്‍ക്കാരിന് തിരിച്ചടിയാകുന്നു; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്; വില ഇനിയും കൂടിയേക്കും





