പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കൃഷ്ണകുമാറും കുടുംബവും; അഭിമാന നിമിഷമെന്ന് അഹാന കൃഷ്ണ

ന്യൂഡൽഹി: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ ഗണേഷ് എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കൃഷ്ണകുമാറും മകൾ അഹാനയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലോകനേതാക്കൾ ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതും വലിയൊരു പുണ്യമായി കരുതുന്നുവെന്ന്

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവും പിഴയും

കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ്  വിധി പുറപ്പെടുവിച്ചത്. സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം ഭാഗികമായി അംഗീകരിച്ചാണ് കോടതി ശിക്ഷാ വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണയിൽ 70-ലേറെ സാക്ഷികളെ കോടതി വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും

സീറ്റ് നിഷേധിക്കപ്പെട്ടവർക്ക് അർഹമായ പദവി; സ്ഥാനാർത്ഥികൾ എല്ലാവരും ‘എന്റെ ആളുകൾ’ എന്ന് കെ.സി. വേണുഗോപാൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരിട്ട് രംഗത്ത്. സീറ്റ് ലഭിക്കാത്തതിൽ അമർഷമുള്ള നേതാക്കളെ അനുനയിപ്പിക്കാൻ സർക്കാർ രൂപീകരണ വേളയിൽ അർഹമായ പരിഗണന നൽകുമെന്ന് നേതൃത്വം ഉറപ്പുനൽകി.  കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനാവശ്യ കോലാഹലങ്ങൾ ഉണ്ടാക്കുകയായിരുന്നു. പാർട്ടി തന്നെയാണ് വലുതെന്ന് സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും  കെ.സി. സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പക്ഷത്തിന് മുൻതൂക്കം ലഭിച്ചുവെന്ന വാർത്തകളും  അദ്ദേഹം

16കാരിയുടെ കല്ല്യാണത്തില്‍ പങ്കെടുത്തവര്‍ കുടുങ്ങും; പോക്‌സോ വാളോങ്ങി വി.എച്ച്.പി.; ജനന സര്‍ട്ടിഫിക്കറ്റ് സത്യമെങ്കില്‍ വന്‍ പ്രത്യാഘാതം; വൈറല്‍ വിവാഹം നിയമയുദ്ധത്തില്‍; രേഖകള്‍ തമ്മില്‍ പൊരുത്തക്കേട്; മോണാലിസയുടെ പ്രായം 16-ഓ 18-ഓ? ദുരൂഹത നീങ്ങുന്നില്ല.

തിരുവനന്തപുരം: കുംഭമേളയിലൂടെ ലക്ഷക്കണക്കിന് ആരാധകരുടെ മനംകവര്‍ന്ന ഇന്‍ഡോര്‍ സുന്ദരി മോണാലിസ ഭോസ്ലെയുടെ വിവാഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു നിയമയുദ്ധത്തിലേക്കും രാഷ്ട്രീയ സ്ഫോടനത്തിലേക്കും നീങ്ങും. തിരുവനന്തപുരത്തെ വിവാഹവേദിയില്‍ അണിനിരന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി വി. ശിവന്‍കുട്ടിയും എ.എ. റഹീം എം.പിയും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ നിയമക്കുരുക്കിന്റെ നിഴലിലായിരിക്കുകയാണ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വെറും 16 വയസ്സ് മാത്രമേയുള്ളൂവെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകള്‍ പുറത്തുവന്നതോടെ സംഗതി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. വിശ്വഹിന്ദു പരിഷത്ത് പുറത്തുവിട്ട മധ്യപ്രദേശ് സര്‍ക്കാരിന്റെ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം

മെഡിക്കൽ കോളേജ് തീപിടിത്തത്തെ തുടർന്ന് രോഗികളുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബാംഗങ്ങൾ രംഗത്ത്. നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓയൂർ സ്വദേശി കൃഷ്ണൻകുട്ടി എന്നിവരുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ പൂർണ്ണമായും നിഷേധിച്ചു.  ബൈക്ക് അപകടത്തെത്തുടർന്നാണ് സനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീപിടിത്തമുണ്ടായതിന് പിന്നാലെ ഐസിയു മാറ്റിയതോടെയാണ് സനീഷിന്റെ നില വഷളായതെന്നും തൊട്ടടുത്ത ദിവസം രാവിലെ മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. തീപിടിത്തമുണ്ടായ

കുഞ്ഞിന്റെ ചികിത്സയ്ക്കായി വീടുവിട്ടിറങ്ങി; ഒടുവില്‍ അഞ്ചുപേരും മരണത്തിന്റെ ആഴങ്ങളിലേക്ക്; വടുതലയിലെ വാടകവീട്ടില്‍ അശ്വതിയും അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍; കണ്ണീരിലായി വിളപ്പില്‍ശാലയും

കൊച്ചി/തിരുവനന്തപുരം: പ്രതീക്ഷകളോടെ ചികിത്സ തേടിയെത്തിയ ഒരു കുടുംബം മരണത്തിന്റെ കറുത്ത കയങ്ങളിലേക്ക് മറഞ്ഞു. വടുതലയിലെ വാടകവീട്ടില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നൊമ്പരപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് സ്വദേശിനി ശ്രീകുമാരി, മകള്‍ അശ്വതി, അശ്വതിയുടെ മൂന്ന് കുഞ്ഞുങ്ങള്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്ന കുറിപ്പും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. അശ്വതിയുടെ കുഞ്ഞിന്റെ ഗുരുതരമായ ചികിത്സയ്ക്കായാണ് വടുതലയില്‍ എത്തിയത്. വിളപ്പില്‍ശാലയിലെ സ്വന്തം വീട് വാടകയ്ക്ക് നല്‍കിയാണ് ഇവര്‍ കൊച്ചിയിലേക്ക് താമസം മാറ്റിയത്. ആസ്റ്റര്‍

വിശ്വാസം ചതിയായി; ജൂനിയറെ കുടുക്കി സീനിയര്‍ ഡോക്ടറുടെ ‘ഹൈബ്രിഡ്’ ലഹരിക്കടത്ത്; ലിബിന്‍ദാസിനെ ചതിക്കുഴിയില്‍ വീഴ്ത്തിയത് ആനന്ദ് ജയപ്രകാശോ? വിമാനത്താവളത്തിലെ ലഗേജ് മാറ്റത്തിന് പിന്നില്‍ കൊടുംചതി

തിരുവനന്തപുരം: ഒരു യുവ ഡോക്ടറുടെ സ്വപ്നങ്ങള്‍ വിമാനത്താവളത്തിലെ ഒരു ലഗേജ് കൈമാറ്റത്തില്‍ തകര്‍ന്നടിയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസില്‍, കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ ലിബിന്‍ദാസിനെ (27) സീനിയറായ ഡോക്ടര്‍ ആനന്ദ് ജയപ്രകാശ് (34) മനഃപൂര്‍വ്വം ചതിക്കുഴിയില്‍ വീഴ്ത്തിയതാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിദേശത്തെ പഠനകാലത്തെ സൗഹൃദം മുതലെടുത്ത് ആനന്ദ് നടത്തിയ ഈ കൊടുംചതിയുടെ ഞെട്ടലിലാണ് പ്രവാസി ലോകവും ലിബിന്റെ ബന്ധുക്കളും. ചൈനയിലെ വൂഹാന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലം മുതലുള്ള പരിചയമാണ് ആനന്ദും ലിബിനും

പ്രണയപ്പകയില്‍ പെണ്‍കുട്ടി മെനഞ്ഞത് പീഡനകഥ; എട്ടംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പോലീസിനെ വട്ടംചുറ്റിച്ച ‘കണ്ണൂര്‍ ട്വിസ്റ്റ്’; പ്രതികാരത്തിന് 15-കാരി കാട്ടിക്കൂട്ടിയത് ഞെട്ടിക്കും കുബുദ്ധി

തലശ്ശേരി: കണ്ണൂരിനെ നടുക്കിയ പത്താം ക്ലാസുകാരിയുടെ പീഡന പരാതി വെറും കെട്ടുകഥയെന്ന് തെളിഞ്ഞതോടെ പോലീസും നാട്ടുകാരും ഒരുപോലെ അമ്പരപ്പില്‍. കാമുകനോടുള്ള പ്രണയപ്പക തീര്‍ക്കാന്‍ എട്ടു യുവാക്കളെയും അവരുടെ കുടുംബങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തിയ പെണ്‍കുട്ടിയുടെ കള്ളക്കഥ പൊളിഞ്ഞത് ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നിലാണ്. പീഡിപ്പിച്ചു എന്ന് പരാതിപ്പെട്ട യുവാക്കള്‍ മൂന്ന് ദിവസമാണ് അപമാനഭാരത്താല്‍ നീറിപ്പിടിച്ചത്. ഒടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ ഞെട്ടിപ്പോയ സത്യമാണ് പുറത്തുവന്നിരിക്കുന്നത്. തന്റെ ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തു എന്നായിരുന്നു 15-കാരി പോലീസിന്

ഇന്ത്യ  ഇറങ്ങിയില്ലെങ്കില്‍ ലോകം ചാമ്പലാകും! ഗള്‍ഫ് യുദ്ധമുനമ്പില്‍; സൗദിയും യുഎഇയും തിരിച്ചടിക്ക്; മോദി ‘രക്ഷകന്‍’ ആകുമോ? മൂന്നാം ലോകമഹായുദ്ധ കാഹളം മുഴങ്ങുമ്പോള്‍

ന്യൂഡല്‍ഹി: ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാവിപത്തിന്റെ നിഴലിലാണ് മിഡില്‍ ഈസ്റ്റ്. ഇറാന്‍ തൊടുത്തുവിടുന്ന ഓരോ ഡ്രോണും മിസൈലും കേവലം പ്രാദേശിക തര്‍ക്കമല്ല, മറിച്ച് മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണോ എന്ന ഭീതിയിലാണ് ആഗോള സമൂഹം. ഗള്‍ഫ് മേഖലയിലെ എണ്ണനിലയങ്ങള്‍ ഓരോന്നായി കത്തിയെരിയുമ്പോള്‍, ലോകത്തെ ഈ അഗ്‌നികുണ്ഡത്തില്‍ നിന്ന് രക്ഷിക്കാന്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി നയതന്ത്രത്തിന്റെ ‘അവസാന വട്ടം’ പയറ്റുകയാണ്. മോദിയുടെ മധ്യസ്ഥത പരാജയപ്പെട്ടാല്‍ ഭയാനകമായ ഒരു ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തങ്ങളുടെ ക്ഷമയ്ക്ക് അതിരുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട്

യോഗേഷ് ഗുപ്ത കേന്ദ്രത്തിലേക്ക്; എം.ആര്‍. അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് വഴിതുറക്കുന്നു

തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡിജിപി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ കേരള പൊലീസിന്റെ ഉന്നതതലത്തില്‍ പുതിയ അധികാര സമവാക്യങ്ങള്‍ രൂപപ്പെടുന്നു. കേന്ദ്ര ഏജന്‍സികളുടെ തലപ്പത്തേക്ക് യോഗേഷ് ഗുപ്ത മാറുന്നതോടെ ഒഴിവു വരുന്ന ഡിജിപി തസ്തികയിലേക്ക് എഡിജിപി എം.ആര്‍. അജിത് കുമാര്‍ നിയമിതനായേക്കും. നിലവില്‍ ഡിജിപി റാങ്കിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും തസ്തികയുടെ അഭാവമായിരുന്നു അജിത് കുമാറിന് തടസ്സമായി നിന്നിരുന്നത്. കേന്ദ്ര ഏജന്‍സി തലവന്മാരുടെ ഒഴിവ് വരുമ്പോള്‍ യോഗേഷ് ഗുപ്തയ്ക്ക് ഇനി ഡല്‍ഹിയില്‍