തിരുവനന്തപുരം: ആക്രിക്കടയിൽ വാഹനങ്ങൾ പൊളിക്കാൻ കൊടുക്കുന്നവർ ശ്രെദ്ധിക്കുക, ജയിലിൽ കിടക്കാൻ സാധ്യത ഉണ്ട്. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിയമപരമായ നടപടികൾ പാലിക്കാതെ ആക്രിക്കടകളിൽ വിൽക്കുന്നത് വലിയ സുരക്ഷാ ഭീഷണിയും നിയമപ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. റീ-രജിസ്ട്രേഷൻ ഫീസും അറ്റകുറ്റപ്പണി ചെലവുകളും ഒഴിവാക്കാൻ പലരും പഴയ വാഹനങ്ങൾ തുച്ഛമായ വിലയ്ക്ക് (1500-200) ആക്രിക്കടയിലോ ഏജന്റ്മാർകോ കൈമാറുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം വരുന്നത്. 1988-ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം സ്വകാര്യ വാഹനങ്ങളുടെ കാലാവധി
ആലപ്പുഴ: മന്ത്രി ജി. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാപോര് തുടരുന്നു. സുധാരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്നും താന്‍ നേരിട്ട് ഫോണില്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ സുധാകരന്‍ തയ്യാറായില്ലെന്നും പിണറായി വിജയന്‍ എല്ലാ ടെലിവിഷന്‍ ചാനല്‍ ഇന്റര്‍വ്യൂവിലും വെളിപ്പെടുത്തി. ആദ്യ തവണ എന്‍ഗേജ്ഡ് ആയിരുന്നു, അടുത്ത രണ്ട് തവണയും ഫോണ്‍ എടുത്തില്ല. ഇത് മനപ്പൂര്‍വ്വമാണെന്ന് മനസ്സിലായതായും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലാ സെക്രട്ടറി നാസര്‍ വഴി സുധാകരനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താന്‍ വിളിച്ചോളാം എന്ന് പറഞ്ഞതല്ലാതെ
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ ആഭരണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. മോഷണം പോയ പൗരാണിക മൂല്യമുള്ള ആഭരണങ്ങൾ ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ പുരാവസ്തു വിപണികളിൽ വിൽക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി അന്തർസംസ്ഥാന ബന്ധമുള്ള പുരാവസ്തു ഇടപാടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷണം നടന്നുവെന്ന് കരുതുന്ന 2025 ഒക്ടോബർ – നവംബർ മാസങ്ങളിലെ കൊട്ടാരത്തിന് പരിസരത്തുള്ള ഫോൺ കോൾ വിവരങ്ങൾ (CDR) ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. കൊട്ടാരത്തിലെ സ്ഥിരം
തിരുവനന്തപുരം: മലയാള സിനിമയിൽ വലിയ ആരാധകവൃന്ദമുള്ള ഷാജി പാപ്പനും സംഘവും വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തിയ ‘ആട് 3’ ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷനുമായാണ് മുന്നേറുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പത്തു കോടി രൂപ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കി ചിത്രം അമ്പരപ്പിക്കുന്ന തുടക്കമാണ് കുറിച്ചിരിക്കുന്നത്. ടൈം ട്രാവലും ഒന്നിലധികം കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപരിസരവുമാണ് ഇത്തവണ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പരീക്ഷിച്ചിരിക്കുന്നത്. നോൺ-ലീനിയർ രീതിയിലുള്ള ആഖ്യാനശൈലിയാണ്
ന്യൂഡൽഹി: ഇന്ത്യൻ മുൻ ലെഗ് സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബി.സി.സി.ഐയുടെ കമന്ററി പാനലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നീണ്ട 23 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം അപ്രതീക്ഷിതമായി ഈ തീരുമാനമെടുത്തത്. എന്നാൽ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ബി.സി.സി.ഐക്കെതിരെ ഗുരുതരമായ വിവേചന ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി കമന്ററി ബോക്സിലുണ്ടായിട്ടും ടോസ് റിപ്പോർട്ട്, മത്സരശേഷമുള്ള സമ്മാനദാനം തുടങ്ങിയ പ്രധാന ചുമതലകളിൽ നിന്ന് തന്നെ നിരന്തരം മാറ്റിനിർത്തിയതായി ശിവരാമകൃഷ്ണൻ ആരോപിച്ചു. തനിക്ക് ശേഷം വന്ന ജൂനിയർ താരങ്ങൾക്ക് പോലും
ന്യൂഡൽഹി: വിവാഹബന്ധങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച് നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ ചെയ്യുന്നത് ഭാര്യയുടെ മാത്രം കടമയല്ലെന്നും, ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് വിവാഹമോചനത്തിനുള്ള ‘ക്രൂരത’ ആയി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വിവാഹമോചനക്കേസ് പരിഗണിക്കവെയായിരുന്നു പരമോന്നത കോടതിയുടെ ഈ സുപ്രധാന പരാമർശം. ജീവിതപങ്കാളിയാണ്, വേലക്കാരിയല്ല: ഒരാൾ വിവാഹം കഴിക്കുന്നത് തന്റെ ജീവിതപങ്കാളിയെയാണ്, അല്ലാതെ വീട്ടുജോലിക്കായി ഒരു വേലക്കാരിയെ അല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.പാചകം, പാത്രം കഴുകൽ, വീട് വൃത്തിയാക്കൽ തുടങ്ങിയ ജോലികളിൽ ഭർത്താവും പങ്കുചേരണം. വീട്ടുജോലികൾ തുല്യമായി പങ്കിടേണ്ട ഒന്നാണെന്ന്
ഡൽഹി: പ്രമുഖ ഓൺലൈൻ ഭക്ഷണ ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർധനവ് വരുത്തി. ഓരോ ഓർഡറിനും 2 രൂപ 40 പൈസയാണ് അധികമായി വർധിപ്പിച്ചത്. ഇതോടെ ജിഎസ്ടി ഒഴികെയുള്ള പ്ലാറ്റ്‌ഫോം ഫീസ് 12 രൂപ 50 പൈസയിൽ നിന്ന് 14 രൂപ 90 പൈസയായി ഉയർന്നു. പ്ലാറ്റ്‌ഫോം ഫീസ് പുതുക്കിയതോടെ ഉപഭോക്താക്കൾ ഓരോ ഓർഡറിനും ഏകദേശം 19 ശതമാനം അധിക തുക നൽകേണ്ടി വരും.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും ഡെലിവറി ചെലവ് ഉയർന്നതുമാണ്
പാലക്കാട്: സിപിഐഎം വിട്ട മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയിൽ മത്സരിക്കും. നേരത്തെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ ആവശ്യം പരിഗണിച്ചാണ് ശശിയെ പാർട്ടി ചിഹ്നത്തിൽ തന്നെ ഇറക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റോഡ് ഷോകളിലോ മണ്ഡലത്തിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളിലോ ചിഹ്നം പ്രദർശിപ്പിച്ചിരുന്നില്ല. ‘യുഡിഎഫ് സ്ഥാനാർത്ഥി’ എന്ന് മാത്രമായിരുന്നു നൽകിയിരുന്നത്. എന്നാൽ
തിരുവനന്തപുരം: നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുന്ന തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സിനിമാതാരം സുധീര്‍ കരമനയെ ഇടത് സ്വതന്ത്രനായി രംഗത്തിറക്കാന്‍ നീക്കം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവുമായ ആന്റണി രാജുവിന് പകരക്കാരനായി ജനപ്രിയ മുഖത്തെ പ്രതിഷ്ഠിക്കാനാണ് എല്‍ഡിഎഫ് ആലോചന. അന്തരിച്ച പ്രശസ്ത നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെ മകനായ സുധീര്‍ കരമനയെ മത്സരിപ്പിക്കുന്നത് മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നാണ് സിപിഎം പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനായി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന സുധീറിന് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന് സംഭവിച്ച ഗുരുതര വീഴ്ചയെച്ചൊല്ലി പാര്‍ട്ടിയില്‍ ലഹള. കെ.പി.സി.സിക്ക് സമര്‍പ്പിക്കേണ്ട സാധ്യതാ പട്ടിക നല്‍കുന്നതില്‍ സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ കാട്ടിയ അലംഭാവമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. ഇതോടെ, കാലങ്ങളായി പാര്‍ട്ടിക്കുവേണ്ടി വെയിലും മഴയുമേറ്റ് പ്രവര്‍ത്തിച്ച വനിതാ നേതാക്കള്‍ ഒന്നടങ്കം തഴയപ്പെട്ടത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും തങ്ങളുടെ അര്‍ഹരായ നേതാക്കളുടെ പട്ടിക കൃത്യസമയത്ത് സമര്‍പ്പിക്കുകയും മികച്ച പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തപ്പോഴാണ്










